Posted On
date_range Updated On
date_range അഫ്ഗാനിലെ തന്ത്രപ്രധാന നഗരങ്ങൾ താലിബാൻ പിടിച്ചെടുത്തു
കാബൂൾ: യു.എസ്-നാറ്റോ സഖ്യം സമ്പൂർണപിൻമാറ്റത്തിനായുള്ള നടപടികൾ പൂർത്തിയാക്കാൻ ഒരുങ്ങവെ, വടക്കൻ അഫ്ഗാനിസ്താനിലെ തന്ത്രപ്രധാന പ്രവിശ്യകൾ താലിബാൻ പിടിച്ചെടുത്തു. ബഡക്ഷാൻ, കാന്തഹാർ പ്രവിശ്യകളാണ് താലിബാൻ പിടിച്ചെടുത്തത്.
ഏറ്റുമുട്ടലിൽ പരാജയപ്പെട്ട സർക്കാർ സൈന്യം അയൽരാജ്യമായ തജികിസ്താനിൽ അഭയം തേടിയതായാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ താലിബാൻ മുന്നേറുകയാണെന്നു കണ്ടപ്പോൾ, 300 ലേറെ സൈനികരാണ് ബഡക്ഷാൻ അതിർത്തി കടന്ന് തജികിസ്താനിലെത്തിയത്.
മാനുഷിക പരിഗണനവെച്ചാണ് അയൽരാജ്യത്തുനിന്നുള്ള സൈനികരെ അതിർത്തി കടക്കാൻ അനുവദിച്ചതെന്ന് തജികിസ്താൻ വ്യക്തമാക്കി. നിലവിൽ അഫ്ഗാനിലെ 421 ജില്ലകൾ താലിബാെൻറ നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.