representational image

ഒരേ യുവതിയെ നാലു തവണ വിവാഹം ചെയ്​ത്​ ബാങ്ക്​ ക്ലാർക്ക്​; നഷ്​ടപരിഹാരമായി ലഭിച്ചത് അരലക്ഷം രൂപ​

തായ്​പേയി: 37 ദിവസത്തിനിടെ ഒരേ യുവതിയെ തന്നെ യുവാവ് നാലുതവണ വിവാഹം ചെയ്​തു​. തായ്​വാനിലെ തായ്​പേയിയിലാണ്​ സംഭവം. ബാങ്ക്​ ക്ലർക്കായി ജോലി ചെയ്യുന്ന യുവാവ്​ ലീവ്​ നീട്ടി കിട്ടാനാണ്​ ഇത്തരമൊരു തന്ത്രമെടുത്തത്​​.

വിവാഹാവശ്യത്തിനായി ലീവിന്​ അപേക്ഷിച്ചപ്പോൾ ബാങ്ക്​ ഇദ്ദേഹത്തിന്​ എട്ട്​ ലീവാണ്​ അനുവദിച്ചത്​. കഴിഞ്ഞ വർഷം ഏപ്രിൽ ആറിനായിരുന്നു ആദ്യ വിവാഹം. പെയ്​ഡ്​ ലീവ്​ ലഭിക്കുന്നതിനായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഇതേ യുവതിയെ വീണ്ടും വിവാഹം ചെയ്​തു. നിയമപ്രകാരം തനിക്ക് അർഹതയുണ്ടെന്ന് തോന്നിയതിനാലായിരുന്നു അത്​.

ശേഷം കല്യാണം തുടർക്കഥയാക്കിയ യുവാവ്​ മൂന്ന്​ തവണ ബന്ധം വേർപെടുത്തി. ഇപ്രകാരം 32 ദിവസത്തെ ലീവിന്​ അപേക്ഷിച്ചു. എന്നാൽ കാര്യങ്ങൾ യുവാവ്​ വിചാരിച്ച പോലെ നടന്നില്ല. ഇയാളുടെ കുതന്ത്രം തിരിച്ചറിഞ്ഞ ബാങ്ക്​ അധികൃതർ ലീവ്​ അനുവദിച്ചില്ല.

ലീവ്​ അനുവദിച്ച്​ തരാത്ത ബാങ്കിനെതിരെ യുവാവ്​ കോടതി കയറി. ലീവ്​ ചട്ടത്തിലെ ആർട്ടിക്ക്​ൾ രണ്ടിന്‍റെ ലംഘനമാണ്​ ബാങ്ക്​ നടത്തിയതെന്ന്​ കാണിച്ച്​ യുവാവ്​ തായ്​പേയ്​ സിറ്റി ലേബർ ബ്യൂറോയിലാണ്​ പരാതി നൽകിയത്​.

നിയമപ്രകാരം വിവാഹത്തിനോടനുബന്ധിച്ച്​ തൊഴിലാളിക്ക്​ എട്ട്​ ദിവസത്തെ ലീവാണ്​ അനുവദിക്കേണ്ടത്​. നാല്​ തവണ വിവാഹിതനായതിനാൽ തന്നെ ക്ലർക്കിന്​ 32 ലീവാണ്​ ലഭിക്കേണ്ടത്​.

സംഭവം അന്വേഷിച്ച തായ്​പേയി സിറ്റി ലേബർ ബ്യൂറോ ബാങ്ക്​ തൊഴിൽ നിയമത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി. കഴിഞ്ഞ വർഷം ഒക്​ടോബർ ഇന്ത്യൻ രൂപ 52,800 പിഴ വിധിക്കുകയും ചെയ്​തു. ബാങ്ക്​ ഇതിനെതിരെ അപ്പീൽ നൽകി.

എന്നാൽ ക്ലാർക്കിന്‍റെ നടപടി അനീതിയാണെങ്കിലും അദ്ദേഹം നിയമം ലംഘിച്ചിട്ടില്ലെന്ന കാരണത്താൽ മുൻ വിധി അംഗീകരിക്കുന്നതായി ബെയ്‌ഷി ലേബർ ബ്യൂറോ ഏപ്രിൽ 10ന്​ വിധി പ്രസ്​താവിച്ചു. ഏതായാലും ബാങ്ക്​ ക്ലാർക്കിന്‍റെ വിവാഹങ്ങളും തായ്​വാനീസ്​ തൊഴിൽ നിയമത്തിലെ ന്യൂനതകളും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറി.

Tags:    
News Summary - Taiwanese man married same woman four times divorces thrice ito get extended paid leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.