എതിർകക്ഷിക്കെതിരെ മോശം പരാമർശം: മാപ്പുപറഞ്ഞ് ജസീന്ത

വെല്ലിങ്ടൺ: എതിർകക്ഷിയിലെ നേതാവിനെതിരെ മോശം പരാമർശം നടത്തി പുലിവാലുപിടിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. ചർച്ചകളിലും മറ്റും ക്ഷുഭിതയാകാതെ സംസാരിക്കാനുള്ള ജസീന്തയുടെ മികവ് പ്രശസ്തമാണ്. ഇതിനിടയിലാണ് അവർ നടത്തിയ മോശം പരാമർശം വാർത്തയിൽ നിറഞ്ഞത്.

2023ലെ തെരഞ്ഞെടുപ്പ് കാമ്പയിനിൽ ജസീന്തക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പാർലമെന്റ് ചോദ്യവേളയിൽ എം.പി ഡേവിഡ് സെയ്മറിന്റെ പ്രസംഗത്തിന് ശേഷമാണ് ആർഡേൺ മോശം പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സെയ്മറിനോട് ക്ഷമാപണം നടത്തിയതായി ആർഡേണിന്റെ ഓഫിസ് അറിയിച്ചു.

ആർഡേണിന്റെ പ്രതികരണത്തിൽ താൻ അമ്പരന്നുപോയെന്ന് സെയ്മർ പറഞ്ഞു. ഇത് പതിവുള്ളതല്ലെന്നും അവരെ തനിക്ക് 11 വർഷമായി അറിയാമെന്നും സെയ്മർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Such an arrogant prick: New Zealand PM Jacinda Ardern caught on hot mic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.