അന്ന് സൈന്യത്തിന് നേരെ കല്ലെറിഞ്ഞ പെൺകുട്ടി; ഇന്ന് മോദിക്കൊപ്പം 'ഫിറ്റ് ഇന്ത്യ' സംവാദത്തിൽ

ശ്രീനഗർ: ഏകദേശം മൂന്ന് വർഷം മുൻപ്, 2017 ഡിസംബറിൽ ശ്രീനഗറിലെ കോതി ബാഗിൽ സുരക്ഷാ സൈന്യത്തിന് നേരെ കല്ലെറിയുന്ന പെൺകുട്ടിയുടെ ചിത്രം ദേശീയ തലത്തിൽ തന്നെ മാധ്യമങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടു. സൈന്യത്തിന് നേരെ പ്രതിഷേധിക്കുന്ന കുട്ടിയുടെ ചിത്രം രാഷ്ട്രീയ, സാമൂഹ്യ തലങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.

അഫ്സാൻ ആഷിഖ് എന്ന ഈ പെൺകുട്ടി ഇന്ന് അറിയപ്പെടുന്ന ഫുട്ബോളറാണ്. ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് താരങ്ങളായ വിരാട് കോഹ്ലിക്കും നടൻ മിലിന്ദ് സോമനും ഒപ്പം അവൾ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 'ഫിറ്റ് ഇന്ത്യ' സംവാദത്തിൽ പങ്കെടുക്കുന്നു.

ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇറക്കിയ കുറിപ്പലാണ് അഫ്സാൻ ആഷിഖ് ഫിറ്റ് ഇന്ത്യ സംവാദത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. പങ്കെടുക്കുന്നവർ തങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കും. ആരോഗ്യത്തെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അദ്ദേഹവും പങ്കുവെക്കും.

കോവിഡ് 19 സാഹചര്യത്തിൽ ന്യൂട്രീഷ്യൻ, ഫിറ്റ്നെസ്, ആരോഗ്യം എന്നിവ പരമപ്രധാനമായ കാര്യങ്ങളായതിനാലാണ് ഫിറ്റ്നെസിന് പ്രാധാന്യം നൽകുന്നതെന്ന് ഫെഡറേഷൻ അറിയിച്ചു. 



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.