വാഷിങ്ടൺ: യു.എസിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ മെക്സികോയിൽ സുഖവാസത്തിന് പോയി ആസ്റ്റിൻ മേയർ സ്റ്റീവ് അഡ്ലർ. കുടുംബത്തോടൊപ്പം മെക്സികോയിലെ റിസോർട്ടിലാണ് അഡ്ലർ പോയത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെ തുടരണമെന്ന് അഭ്യർഥിച്ച് റിസോർട്ടിൽ നിന്ന് അഡ്ലർ ചിത്രീകരിച്ച വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.
കോവിഡ് പടരുേമ്പാൾ അദ്ദേഹം മകളുടെ വിവാഹവും നടത്തിയിരുന്നു. കുറഞ്ഞ അതിഥികളുമായിട്ടായിരുന്നു വിവാഹം. തുടർന്ന് അദ്ദേഹം സ്വകാര്യ ജെറ്റിൽ കുടുംബത്തോടൊപ്പം മെക്സികോയിലെ ആഡംബര റിസോർട്ടിലേക്ക് പറന്നു.
കഴിഞ്ഞ മാസം നാപ വാലിയിലെ റസ്റ്ററൻറിൽ പാർട്ടി നടത്തിയതിൽ കാലിഫോർണിയ ഗവർണർ ഖേദം പ്രകടിപ്പിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതൊയിരുന്നു റസ്റൻറിൽ പാർട്ടി നടന്നത്. ഇതിെൻറ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു മാപ്പപേക്ഷ. ഇതിന് പിന്നാലെയാണ് യു.എസിലെ മറ്റൊരു മേയറായ അഡ്ലറും സമാന വിവാദത്തിൽ കുടുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.