കാനഡയിൽ കത്തിക്കുത്ത് പരമ്പര: 10 മരണം, 15 പേർക്ക് പരിക്ക്, രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു

ഓട്ടവ: തുടർച്ചയായ കത്തിക്കുത്ത് പരമ്പരയിൽ ഞെട്ടി വിറച്ച് കാനഡ. ആക്രമണങ്ങളിൽ 10 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമികളായ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡാമിയൻ(30), മൈൽസ് സാൻഡേഴ്സൻ(31)എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി.

സസ്‌കാഷെവാൻ പ്രവിശ്യയിൽ ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് 2,500 പേർ അധിവസിക്കുന്ന ജെയിംസ് സ്മിത്ത് ക്രീ നേഷൻ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, അതേസമയം സസ്‌കാച്ചെവൻ പ്രവിശ്യയിലെ ആളുകളോട് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനും നിർദേശിച്ചിട്ടുണ്ട്.ജെയിംസ് മിത്ത് ക്രീ നാഷൻ, സമീപത്തെ വെൽഡൻ എന്നീ സ്ഥലങ്ങളിലെ 13 ഇടങ്ങളിലായാണ് ആക്രമണത്തിനിരയായവരെ കണ്ടെത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികൾ കൃത്യത്തിനു ശേഷം കാറിൽ രക്ഷപ്പെട്ടെന്നാണ് സൂചന. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. 

Tags:    
News Summary - Stabbings In Canada Leave 10 Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.