കൊളംബോ: കുരുങ്ങിന്റെ ശല്യം കാരണം ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് നഗരത്തിലെ വൈദ്യുതി വിതരണം മുടങ്ങിയത്. പനദുരയിലുള്ള വൈദ്യുതി സബ്സ്റ്റേഷനിൽ കുരങ്ങൻ സ്പർശിച്ചതോടെയാണ് വിതരണം തടസ്സപ്പെട്ടത്.
ചില പ്രദേശങ്ങളിൽ അഞ്ച് മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. ഒരു മണിക്കൂറിന് ശേഷം നഗരത്തിലെ നാഷനൽ ഹോസ്പിറ്റലിൽ അടക്കം സുപ്രധാന സ്ഥാപനങ്ങളിലേക്ക് വിതരണം പുനഃസ്ഥാപിച്ചതായി വൈദ്യുതി മന്ത്രി കുമാര ജയകോടി അറിയിച്ചു. പല പ്രദേശങ്ങളിലും കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.