കൊറോണ വൈറസ്​ ഇന്ത്യൻ വകഭേദം സ്​പെയിനിലും; 11 പേർക്ക്​ രോഗം

മാഡ്രിഡ്​: കൊറോണ വൈറസ്​ ഇന്ത്യൻ വകഭേദം യൂറോപ്യൻ രാജ്യമായ സ്​പെയിനിലും. 11 പേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​.

കൊറോണ വൈറസിന്‍റെ രണ്ടു വ്യാപനങ്ങളാണ്​ ​സ്​പെയിനിലുണ്ടായിരിക്കുന്നതെന്ന്​ മന്ത്രി ​കരോലിന്​ ഡാറിയാസ്​ അറിയിച്ചു.

മെഡിക്കൽ ഉപകരണങ്ങൾ, ഓക്​സിജൻ, മറ്റു ശ്വസന ഉപകരണങ്ങൾ തുടങ്ങിയവയുമായി വ്യാഴാഴ്ച ഒരു വിമാനം ഇന്ത്യയിലേക്ക്​ പുറപ്പെടുമെന്ന്​ അവർ കൂട്ടിച്ചേർത്തു. കൊറോണ വൈറസ്​ വ്യാപനം രൂക്ഷമായ ഇന്ത്യക്ക്​ സഹായം നൽകുമെന്ന്​ സ്​പെയിൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ഏഴു ടൺ മെഡിക്കൽ ഉപകരണങ്ങൾ ​ഇന്ത്യക്ക്​ കൈമാറുന്നതിന്​ സ്​പെയിൻ ഭരണകൂടം തീരുമാനിച്ചിരുന്നു.

കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദമായ ബി.1.617 ഏകദേശം 19 രാജ്യങ്ങളിലാണ്​ ഇതുവരെ സ്​ഥിരീകരിച്ചത്​. മൊറോക്കോ, ഇന്തോനേഷ്യ, ബ്രിട്ടൺ, ഇറാൻ, സ്വിറ്റ്​സർലൻഡ്​, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ്​ രോഗം ക​ണ്ടെത്തിയത്​. ഇന്ത്യയിൽനിന്ന്​ വിവിധ രാജ്യങ്ങളിലെത്തിയവർക്കാണ്​ കൂടുതലും രോഗം സ്​ഥിരീകരിച്ചത്​. 

Tags:    
News Summary - Spain detects 11 cases of Indian variant of Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.