സ്​പേസ്എക്സ് സ്റ്റാർഷിപ്പിന്റെ ഒമ്പതാമത്തെ വിക്ഷേപണവും പരാജയം

വാഷിങ്ടൺ: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്​പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഒമ്പതാമത്തെ വിക്ഷേപണവുംപരാജയം. ടെക്സാസിൽ നിന്ന് വിക്ഷേപണം നടത്തി 30 മിനിറ്റിനകം റോക്കറ്റുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഒടുവിൽ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചുവെന്നാണ് റിപ്പോർട്ട്.

ഇന്ധനചോർച്ചയാണ് റോക്കറ്റിന്റെ വിക്ഷേപണ പരാജയത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മിനിറ്റുകൾക്ക് മുമ്പ് സ്​പേസ് എക്സുമായുള്ള ഞങ്ങളുടെ ബന്ധം നഷ്ടമായെന്ന് കമ്പനി വക്താവ് ഡാൻ ഹൗട്ട് അറിയിച്ചു. ബഹിരാകശ യാത്ര മുതൽ ഉപഗ്രഹ വിക്ഷേപണം വരെ നടത്താൻ ലക്ഷ്യമിട്ട് സ്​പേസ് എക്സ് വികസിപ്പിക്കുന്ന റോക്കറ്റാണ് സ്റ്റാർഷിപ്പ്.

നേരത്തെ 2025 ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും വിജയിച്ചിരുന്നില്ല. മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പ് അഗ്നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 240 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ രണ്ട് ഡസനിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടിയും വന്നിരുന്നു.

കൂടാതെ സ്റ്റാര്‍ഷിപ്പിന്‍റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടർക്സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തുകയും ചെയ്തു. ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഇത്തവണ വ്യോമഗതാഗതം കുറവുള്ള സമയത്താണ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം ഇക്കുറി സ്​പേസ് എക്സ് നടത്തിയത്.

Tags:    
News Summary - SpaceX’s Starship test flight loses control 30 minutes after launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.