മോസ്കോ: സോവിയറ്റ് യൂനിയൻ ശുക്രനിലേക്ക് വിക്ഷേപിച്ച ബഹിരാകാശ പേടകം 53 വർഷത്തിനുശേഷം ഭൂമിയിൽ തിരിച്ചെത്തി. കോസ്മോസ്-482 എന്ന പേടകമാണ് ഇന്തോനേഷ്യയിലെ ജകാർത്തയുടെ പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്.
റഷ്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ റോസ്കോസ്മോസാണ് ഇക്കാര്യം അറിയിച്ചത്. 1970 മാർച്ച് 31നാണ് സോവിയറ്റ് യൂനിയൻ ഈ ബഹിരാകാശ പേടകം വിക്ഷേപിച്ചത്.
റോക്കറ്റ് ബൂസ്റ്ററുകൾ അകാലത്തിൽ പ്രവർത്തനരഹിതമായതിനെ തുടർന്ന് പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 1961 മുതൽ 1984 വരെ സോവിയറ്റ് യൂനിയൻ 29 ബഹിരാകാശ പേടകങ്ങൾ വിക്ഷേപിച്ചിരുന്നു. ആ ദൗത്യങ്ങളിൽ പലതും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.