സൗത്ത് പാർസിലെ റി​ഫൈനറി (2023ൽ എടുത്ത ചിത്രം)

സൗത്ത് പാർസ്: ഇറാന്‍റെ ഊർജ സ്രോതസ്സായ വാതക പാടം

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി വാ​ത​ക ശേ​ഖ​ര​മാ​ണ് ഖ​ത്ത​ർ തീ​ര​​ത്തി​നും ഇ​റാ​ൻ തീ​ര​ത്തി​നു​മി​ട​യി​ൽ ​പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ൽ സ്ഥി​തി ചെ​യ്യു​ന്ന സൗ​ത്ത് പാ​ർ​സ് പ്ര​കൃ​തി വാ​ത​ക പാ​ടം. ഇ​തി​ൽ ഇ​റാ​ന്റെ ഭാ​ഗ​ത്തു​ള്ള​ത് സൗ​ത്ത് പാ​ർ​സ് എ​ന്നും ഖ​ത്ത​റി​ന്റെ ഭാ​ഗ​ത്തു​ള്ള​ത് നോ​ർ​ത്ത് പാ​ർ​സ് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ഏ​ക​ദേ​ശം 1800 ട്രി​ല്യ​ൺ ക്യൂ​ബി​ക് അ​ടി​യാ​യാ​ണ് ഈ ​വാ​ത​ക ശേ​ഖ​രം കി​ട​ക്കു​ന്ന​ത്. ലോ​ക​ത്തി​നൊ​ന്ന​ട​ങ്കം തു​ട​ർ​ച്ച​യാ​യി 13 വ​ർ​ഷ​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ്ര​കൃ​തി​വാ​ത​കം സൗ​ത്ത് പാ​ർ​സി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​റാ​ന്റെ ആ​ഭ്യ​ന്ത​ര ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ സ്രോ​ത​സ്സാ​ണി​ത്. ഗ്യാ​സ് വി​ത​ര​ണ​ത്തി​ൽ ഇ​ട​ക്കി​ടെ ത​ട​സ്സം നേ​രി​ടു​ന്ന​തി​നെ തു​ട​ർ​ന്ന് രാ​ജ്യം ഇ​തി​ന​കം ത​ന്നെ ഊ​ർ​ജ പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്. സൗ​ത്ത് പാ​ർ​സി​നു നേ​ർ​ക്കു​ള്ള സൈ​നി​കാ​ക്ര​മ​ണം പ്ര​തി​സ​ന്ധി ഇ​നി​യും ക​ടു​പ്പി​​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​ങ്കി​ല്ലെ​ന്ന് ട്രം​പ്

ഇ​റാ​നി​ലെ സൗ​ത്ത് പാ​ർ​സ് പ്ര​കൃ​തി വാ​ത​ക പാ​ട​ത്തി​നു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ യു.​എ​സി​നോ ഖ​ത്ത​റി​നോ പ​ങ്കി​ല്ലെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണം പെ​ട്ടെ​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ൽ ഉ​ണ്ടാ​യ​താ​ണെ​ന്നും സൈ​നി​ക നീ​ക്ക​ത്തി​ൽ യു.​എ​സി​നോ ഖ​ത്ത​റി​നോ ഒ​രു പ​ങ്കു​മി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഭീ​മ​മാ​യ ആ ​വാ​ത​ക സം​ഭ​ര​ണ​ശാ​ല​യു​ടെ ഒ​രു ചെ​റി​യ ഭാ​ഗം മാ​ത്ര​മേ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ എ​ന്നും ഈ ​ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് യു.​എ​സി​ന്‌ മു​ൻ​കൂ​ട്ടി അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. 

Tags:    
News Summary - South Pars: Iran's energy source gas field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.