REUTERS

സൊമാലിയയില്‍ ഹോട്ടലില്‍ ആക്രമണം; 17 മരണം

മൊഗദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവിലെ ഹോട്ടലില്‍ അല്‍ ശബാബ് നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെ അക്രമികളെ വധിക്കുകയായിരുന്നു.

ഹോട്ടലിന്റെ ഗേറ്റിന് പുറത്ത് കാര്‍ ചാവേര്‍ സ്‌ഫോടനത്തിലൂടെയായിരുന്നു ആക്രമണത്തിന് തുടക്കം. തുടര്‍ന്ന് അക്രമികള്‍ ഹോട്ടലിലേക്ക് ഇരച്ചു കയറി ആളുകളെ ബന്ദികളാക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.