മിസിസിപ്പിയിൽ വെടിവെപ്പ്; ആറ് മരണം

മിസിസിപ്പി: യു.എസിലെ മിസിസിപ്പിയിലുണ്ടായ കൂട്ട വെടിവെപ്പിൽ ആറ് മരണം. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് മിസിസിപ്പിയിലെ ടെനസീ ഗ്രാമത്തിലെ അർക്കബട്ലയിലാണ് വെടിവെപ്പുണ്ടായത്. ഗ്രാമത്തിലെ സ്റ്റോറിൽ നിന്നയാളെയാണ് ആദ്യം പ്രതി വെടിവെച്ചത്. തൊട്ടുപിറകെ സമീപത്തെ വീട്ടിലുള്ള സ്ത്രീയെ വെടിവെച്ചു. പിന്നീട് കാറെടുത്ത് പോയ പ്രതി നാലുപേരെകൂടി വെടിവെച്ച്​ കൊല്ലുകയായിരുന്നു,

റിച്ചാർഡ് ഡെൽ ക്രം എന്നാണ് പ്രതിയുടെ പേരെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ​കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. ഇതുവരെയുള്ള വിവരങ്ങൾ വെച്ച് ഇയാൾ സ്വയം നടത്തിയതാണ് വെടിവെപ്പെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Six people shot dead in multiple locations in US state of Mississippi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.