ഒരു കിലോ കഞ്ചാവ് കടത്താൻ ഗൂഢാലോചന; സിംഗപ്പൂരിൽ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി

സിംഗപ്പൂർ: ഒരു കിലോഗ്രാം കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനെ സിംഗപ്പൂരിൽ തൂക്കിലേറ്റി. വധശിക്ഷ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ അവഗണിച്ചാണ് നടപടി.

തങ്കരാജു സുപ്പയ്യ (46)യുടെ വധശിക്ഷ ഇന്ന് ചാംഗി ജയിൽ കോംപ്ലക്‌സിൽ നടപ്പാക്കിയതായി സിംഗപ്പൂർ പ്രിസൺസ് സർവീസ് വക്താവ് അറിയിച്ചു.1,017.9 ഗ്രാം കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തിയതിന് തങ്കരാജുവിനെ 2017ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയരിന്നു.  2018-ൽ അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതി തീരുമാനം ശരിവെക്കുകയും ചെയ്തു. തങ്കരാജുവിന്റെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതായി സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. ഒരു കിലോ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ 2014 ൽ അറസ്റ്റിലാവുന്നത്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന വധശിക്ഷാ വിരുദ്ധ പ്രവർത്തകരുടെ അഭ്യർത്ഥന രാജ്യം നിരസിക്കുകയായിരുന്നു.

രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2022 മാർച്ചിലാണ് സിംഗപ്പൂർ വധശിക്ഷ പുനരാരംഭിച്ചത്. തൂക്കിക്കൊല്ലൽ അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് സിംഗപ്പൂരിന് വേണ്ടിയുള്ള യു.എൻ മനുഷ്യാവകാശ ഓഫീസ് നേരത്തെ അഭ്യർഥിച്ചിരുന്നു.

Tags:    
News Summary - Singapore Hangs Man Over 1 Kg Of Cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.