Posted On
date_range Updated On
date_range ഗസ്സക്ക് വീണ്ടും സിംഗപ്പൂർ സഹായം; ജോർഡൻ വഴി എത്തിച്ചത് ഏഴാംഘട്ട സഹായം
സിംഗപ്പൂർ: ഗസ്സയിലെ ജനങ്ങൾക്കുള്ള സിംഗപ്പൂരിന്റെ ഏഴാം ഘട്ട സഹായം ജോർഡൻ വഴി എത്തിച്ചു. മുതിർന്ന പ്രതിരോധ സഹമന്ത്രി സാക്കി മുഹമ്മദിന്റെ മേൽനോട്ടത്തിൽ അമ്മാനിലായിരുന്നു കൈമാറ്റം.
സിംഗപ്പൂർ വ്യോമസേന വിമാനത്തിലാണ് ഒമ്പതു ടൺ മെഡിക്കൽ, ഭക്ഷണ, ശുചിത്വ സാമഗ്രികൾ എത്തിച്ചത്. ‘സിംഗപ്പൂർ വളരെ ദൂരെയായിരിക്കാം, പക്ഷേ ഞങ്ങളാൽ കഴിയുന്ന സഹായം ഞങ്ങൾ ചെയ്യുന്നു.
ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തിലും ആരോഗ്യത്തിലും ചെറിയ രീതിയിൽ മാറ്റം വരുത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്’ - സിംഗപ്പൂർ വിദേശകാര്യ മന്ത്രി ഡോ. വിവാൻ ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.