ഒക്ടോബർ ഏഴിലെ ആക്രമണം തടയാനാകുമായിരുന്നു, ഹമാസിന്റെ പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നുവെന്ന് ഐഡിഎഫ് മുൻമേധാവി

ന്യൂയോർക്ക്: ഒക്ടോബർ ഏഴിലെ ആക്രമണം പൂർണമായും തടയാൻ കഴിയുമായിരുന്ന ഒരു വീഴ്ചയാണെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) മുൻ മേധാവി ഹെർസി ഹലേവി. അതേസമയം, രാഷ്ട്രീയ നേതൃത്വത്തിന്റെയോ പ്രതിരോധ വിഭാഗത്തിന്റെയോ ഭാഗത്തുനിന്ന് രാജ്യദ്രോഹപരമായി യാതൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായി പരസ്യമായി സംസാരിക്കുകയായിരുന്നു ഹെർസി ഹലേവി. ന്യൂയോർക്കിൽ ശൂറാത് ഹാദിന്റെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് വാർഷിക ‘റേഞ്ച് എഗെയ്ൻസ്റ്റ് ദി ഹേറ്റ്’ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇസ്രായേൽ രാഷ്ട്രത്തിനായി പതിറ്റാണ്ടുകളോളം സേവനം അനുഷ്ഠിച്ച ഒരാളും ഹമാസിനൊപ്പം ചേർന്ന് ഭീകരാക്രമണം നടത്താൻ കൂട്ടുനിൽക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രായോഗിക തലത്തിൽ ഹമാസിനെ സഹായിക്കുക എന്നത് ഒറ്റപ്പെട്ട ഒരാളുടെ സഹായം കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല. അതിനായി വിപുലമായ ഒരു ശൃംഖല തന്നെ ആവശ്യമാണ്. എന്നാൽ, മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അങ്ങനെയൊരാളെപ്പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല’- ഹലേവി വ്യക്തമാക്കി.

രാഷ്ട്രീയ-സൈനിക നേതൃത്വങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ സ്റ്റേറ്റ് കമ്മീഷൻ ഓഫ് എൻക്വയറി രൂപകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ദേശീയ രോഗശാന്തി പ്രക്രിയയുടെ ഭാഗമായി സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കണം. ചോദ്യങ്ങൾ ചോദിക്കാനും വീഴ്ചകളെ ധീരമായി നേരിടാനും തയ്യാറാകണമെന്നും, ഭാവിയിൽ ഇത്തരം സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഈ അന്വേഷണം മാത്രമാണ് ഏക വഴിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹമാസിനെ പൂർണമായി പരാജയപ്പെടുത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന്, ഒക്ടോബർ ഏഴിന് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ ചില തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് ഹലേവി സമ്മതിച്ചു.

ഹമാസിനെതിരെ പോരാടാനും ബന്ദികളെ തിരിച്ചെത്തിക്കാനും ഏറ്റവും മികച്ച മാർഗ്ഗം ഏതെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഈ വീഴ്ചകൾ സംഭവിച്ചത്. എങ്കിലും, ഗസ്സയിൽ കരമാർഗ്ഗമുള്ള സൈനിക നീക്കങ്ങളും ശക്തമായ സാന്നിധ്യവും ഉറപ്പാക്കിയത് വഴി മാത്രമേ ബന്ദികളെ തിരിച്ചെത്തിക്കാൻ സാധിക്കുമായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ ഏഴിന് മുമ്പുള്ള ഐഡിഎഫിന്റെ മുൻഗണനാ പട്ടികയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇറാനായിരുന്നു ഒന്നാം സ്ഥാനത്ത്, ഹിസ്ബുല്ല രണ്ടാം സ്ഥാനത്തും. എന്നാൽ ഹമാസിന്റെ യഥാർത്ഥ പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതിരുന്നതിനാൽ അവർ മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഹമാസ് യുദ്ധം ആഗ്രഹിക്കുന്നില്ല എന്നതായിരുന്നു ഐഡിഎഫിന്റെയും ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻബെത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതുവായ വിലയിരുത്തൽ. ഈയൊരു ധാരണയിലേക്ക് ഞങ്ങളെ എത്തിക്കാൻ ഹമാസ് വലിയ തോതിലുള്ള 

Tags:    
News Summary - Oct 7 attack was preventable failure, says ex-IDF chief Halevi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.