ജർമനിയിലെ കൊളോണിൽ നടന്ന പ്രതിഷേധറാലി
യൂറോപിനെ വിറപ്പിച്ച് ജെൻ സി പ്രക്ഷോഭം
ഫ്രാങ്ക്ഫർട്ട്: പിടിവിട്ട് കുതിക്കുന്ന അവശ്യസാധന വിലയും താഴോട്ടുപോകുന്ന ജീവിത നിലവാരവും താങ്ങാനാകാതെ തെരുവിലിറങ്ങുന്ന ജെൻ സി യൂറോപിനെ മുൾമുനയിലാക്കുന്നു. ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് രാജ്യങ്ങളിലെല്ലാം തെരുവ് കീഴടക്കിയ പ്രക്ഷോഭകർ വ്യാപകമായി കടകൾ കൊള്ളയടിച്ചും തീയിട്ടും സംഘർഷം വ്യാപിപ്പിക്കുന്നു.
ജർമനിയിൽ ‘ജെൻ സി റിഗെൽട്ട്’ എന്ന പേരിൽ പതിനായിരങ്ങളാണ് 34 നഗരങ്ങളിലായി പ്രതിഷേധവുമായി ഇറങ്ങിയത്. ഫ്രാങ്ക്ഫുർട്ട് നഗരത്തിൽ മുഖംമൂടിയണിഞ്ഞെത്തിയ സംഘങ്ങൾ വ്യാപക കൊള്ളയും നടത്തി. ബെർലിൻ, മ്യൂണിക്ക് നഗരങ്ങളിലും വൻ പ്രതിഷേധങ്ങൾ അരങ്ങേറി. മികച്ച വിദ്യാഭ്യാസവും കുറഞ്ഞ ജീവിതച്ചെലവും ആവശ്യപ്പെട്ടാണ് ജർമനിയിലെ പ്രക്ഷോഭം. സ്വിറ്റ്സർലൻഡിൽ നൂറുകണക്കിന് ആളുകൾ സമരം നയിച്ച സൂറിക്കിൽ പൊലീസ് ബാരിക്കേഡുകൾക്കും നിരവധി വാഹനങ്ങൾക്കും തീയിട്ടു.
പൊലീസിനു നേരെ സ്ഫോടക വസ്തുക്കളും എറിഞ്ഞു. ഫ്രാൻസിൽ ആഴ്ചകളായി സമരമുഖം കൂടുതൽ പ്രക്ഷുബ്ധമായി തുടരുകയാണ്. പോളണ്ടിൽ ഭരണഘടന ട്രിബ്യൂണൽ മേധാവിയെ മാറ്റിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. അടുത്തിടെ, തെരഞ്ഞെടുപ്പ് നടന്ന സെർബിയയിൽ ജെൻ സി പ്രക്ഷോഭം ദീർഘകാല ഭരണാധികാരി വൂസിചിനെ അധികാര ഭ്രഷ്ടനാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.