വനീത്​ സിങ്​              Photo Courtesy: bbc.co.uk

താലിബാൻകാരനാണോ എന്നു ചോദിച്ച്​ ഇംഗ്ലണ്ടിൽ സിഖ്​​ യുവാവിന്​ മർദനം

ലണ്ടൻ: താലിബാൻകാരനാണോ എന്നു ചോദിച്ച്​ ഒരു സംഘം തന്നെ മർദിച്ചതായി സിഖ്​ യുവാവി​െൻറ പരാതി. പഞ്ചാബിൽ ജനിച്ച്​ ഇംഗ്ലണ്ടിൽ താമസിക്കുന്ന വനീത്​ സിങ്​ (41) ആണ്​ ബെർക്​ഷെയറിൽ ആക്രമിക്കപ്പെട്ടത്​.

വെള്ളക്കാരായ നാലുപേരാണ്​ 'താലിബാൻ തീവ്രവാദ ഗ്രൂപ്പിലെ അംഗമാണോ' എന്നുചോദിച്ച്​ തന്നെ മർദിച്ചതെന്ന്​ ടാക്​സി ഡ്രൈവറായ വനീത്​ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്​തമാക്കി. സ്​കോടൻഡിൽനിന്നോ അയർലൻഡിൽനിന്നോ ഉള്ളവരാണ്​ അക്രമിക​െളന്നാണ്​ നിഗമനം. റീഡിങ്​ ടൗണിലെ ടൈൽ​േഹഴ്​സ്​റ്റ്​ പ്രവിശ്യയിലാണ്​ വനീത്​ താമസിക്കുന്നത്​.

സംഭവം മാനസികമായി തനിക്ക്​ ഏറെ ആഘാതമേൽപിച്ചതായി വനീത്​ പറഞ്ഞു. അക്രമികൾ ത​െൻറ ടാക്​സി വാഹനത്തിന്​ കേടുപാടുകൾ വരുത്തി. തലപ്പാവ്​ ഊരിമാറ്റാൻ ശ്രമിച്ചു. മയക്കുമരുന്ന്​ മണപ്പിച്ചതായും വനീത്​ പരാതിയിൽ ചൂണ്ടിക്കാട്ടി. ബെർക്​ഷയറിലെ ചൂതാട്ടകേന്ദ്രത്തിൽനിന്നാണ്​ നാലുപേരും സിങ്ങി​െൻറ വണ്ടിയിൽ കയറിയത്​. ബ്രാംലിക്കടുത്ത്​ വാഹനം നിർത്താൻ കൂട്ടത്തിലൊരാൾ പറഞ്ഞു.

'വണ്ടിയിൽനിന്നിറങ്ങി അയാൾ വന്നത്​ ഒരു കറുത്ത പെട്ടിയുമായാണ്​. എന്തോ ലഹരി വസ്​തുവായിരുന്നു അതിൽ. അത്​ പരീക്ഷിച്ചുനോക്കാൻ അയാൾ പറഞ്ഞു. എ​െൻറ മതവിശ്വാസത്തിനെതിരാണെന്നും അത്​ ഉപയോഗിക്കില്ലെന്നും മറുപടി നൽകി. അതോടെ, എ​െൻറ ​മാസ്​ക്​ നീക്കി അയാൾ ബലമായി അത്​ മൂ​ക്കിനോട്​ അടുപ്പിച്ചു. എനിക്ക്​ മത്തുപിടിക്കുന്നതുപോലെ തോന്നി.' -വനീത്​ വിശദീകരിച്ചു. വണ്ടി വീണ്ടും മുന്നോട്ടുപോകവേ, മറ്റൊരാൾ മൂത്രമൊഴിക്കുന്നതിനായി വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന്​ വണ്ടി അയാൾക്ക്​ ഒാടിക്കണമെന്നായി ആവശ്യം. ഞാനത്​ നിരസിച്ചു. പൊലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും നെറ്റ്​വർക്ക്​ മോശമായിരുന്നു. വണ്ടിയിൽ തിരിച്ചുകയറിയ​​േശഷം എ​െൻറ തലപ്പാവ്​ ഊരാനായിരുന്നു പിന്നീട്​ അവരുടെ ശ്രമം.

എ​െൻറ പുറത്ത്​ അവർ അടിക്കുകയും ഇടിക്ക​ുകയു​ം ചെയ്​തുകൊണ്ടിരുന്നു. 'നീ താലിബാ​നാണോ?' അവർ ചോദിച്ചു. 'അല്ല, ഞാൻ സിഖുകാരനാണ്​' എന്ന്​ മറുപടി നൽകി. എ​െൻറ തലപ്പാവ്​ മതപരമായ ആചാരത്തി​െൻറ ഭാഗമാണെന്നും അതിൽ തൊടരുതെന്നും ഞാൻ അവരോട്​ പറഞ്ഞു. ബേസിങ്​സ്​റ്റോക്കിലെ ട്രാഫിക്​ ജങ്​ഷനിൽ ഇറങ്ങിപ്പോകവേ, അവ​രെെൻറ കാറി​െൻറ പിറകിൽ ഇടിക്കുകയും ചെയ്​തു'- വനീത്​ പറഞ്ഞു.

ടാക്​സി ഡ്രൈവറായി ജോലി ചെയ്യുന്നതിനു പുറമെ, ബെർക്​ഷയറിൽ തബല പഠിപ്പിക്കുന്നുമുണ്ട്​ വനീത്​. നൂറുശതമാനവും വംശീയ ആക്രമണമാണ്​ തനിക്കെതിരെ നടന്നതെന്ന്​ അദ്ദേഹം പറയുന്നു. ഞാൻ എല്ലാവരുമായും സൗഹൃദത്തിൽ പോവാൻ ആഗ്രഹിക്കുന്ന വ്യക്​തിയാണ്​. എല്ലായ്​പോഴും ചിരിച്ച്​ കഴിയുന്ന ഞാനിപ്പോൾ ആകെ പേടിച്ചിരിക്കുന്നു. അവർ മർദിച്ചതിനെ തുടർന്ന്​ കഴുത്തിലും നെഞ്ചിലും വേദനയുണ്ട്​.' -സിങ്​ പറഞ്ഞു. തെയിംസ്​വാലി പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്​. ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല. 

Tags:    
News Summary - Sikh man assaulted in England; Asked if he was a Taliban member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.