സംഗീത പരിപാടിക്കിടെ അമേരിക്കയിൽ വെടിവെപ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: വാഷിംഗ്ടൺ സ്റ്റേറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അക്രമി ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.

ജോർജ് നഗരത്തിനടുത്തുള്ള ക്യാമ്പ് ഗ്രൗണ്ടിൽ നടന്ന ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് അക്രമം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 8.25ഓടെയായിരുന്നു അക്രമം.

ആൾകൂട്ടത്തിലേക്ക് വെടിവെച്ച അക്രമി ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പരിക്കുകളോടെ പിടികൂടുകയായിരുന്നു.

Tags:    
News Summary - shooting in America during concert, Two people killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.