സാ​ൻ ഡി​യാ​ഗോ​യി​ലെ ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ൽ വെ​ടി​വെ​പ്പ്: മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

സാ​ൻ ഡി​യാ​ഗോ: അ​മേ​രി​ക്ക​യി​ലെ സാ​ൻ ഡി​യാ​ഗോ​യി​ലു​ള്ള ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​ള്ളി​യും ഇ​സ്‌​ലാ​മി​ക് സ്കൂ​ളും ഉ​ൾ​പ്പെ​ടു​ന്ന സ​മു​ച്ച​യ​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ആ​​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ടി​വെ​പ്പി​ന് പി​ന്നാ​ലെ ആ​ക്ര​മി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് കൗ​മാ​ര​ക്കാ​രെ​യും സം​ഭ​വ​സ്ഥ​ല​ത്തി​ന​ടു​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​വ​ർ സ്വ​യം വെ​ടി​വെ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സം​ഭ​വം വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

സാ​ൻ​ഡി​യാ​ഗോ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​സ്ജി​ദ് ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​സ്‍ലാ​മി​ക് ​സെ​ന്റ​റി​ലാ​ണ് ആ​​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വി​​ടെ ഇ​സ്‍ലാ​മി​ക പ​ഠ​ന​ങ്ങ​ൾ​ക്കാ​യി നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ വ​രു​ന്നു​ണ്ട്. ഇ​വ​രെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണം പ​ക്ഷേ, സെ​ന്റ​റി​ലെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന്റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ​മൂ​ലം വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​നാ​യി. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ൾ​പ്പെ​ടു​ന്നു. കൊ​ല്ല​പ്പെ​ട്ട മൂ​ന്നു​പേ​രും മു​തി​ർ​ന്ന​വ​രാ​ണ്. അ​തേ​സ​മ​യം, സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

17ഉം 19​ഉം വ​യ​സ്സു​ള്ള ര​ണ്ട് കൗ​മാ​ര​ക്കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രു​ടെ പേ​രു​വി​വ​ങ്ങ​ൾ പൊ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​തി​ലൊ​രു പ്ര​തി​യു​ടെ മാ​താ​വ് കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ത​ലേ​ന്നാ​ൾ പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​പ്ര​തി, ഇ​സ്‍ലാ​മി​ക് സെ​ന്റ​റി​ന് അ​ടു​ത്തു​ള്ള സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യാ​ണ്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ചു​ള്ള ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ലെ ഇ​മാം താ​ഹ ഹ​സ്സ​ൻ പ്ര​തി​ക​രി​ച്ചു. സാ​ൻ ഡി​യാ​ഗോ​യി​ൽ വി​ദ്വേ​ഷ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മേ​യ​ർ ടോ​ഡ് ഗ്ലോ​റി​യ, മു​സ്‍ലിം സ​മൂ​ഹ​ത്തി​ന് എ​ല്ലാ​വി​ധ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.

അ​തേ​സ​മ​യം, യു.​എ​സി​ൽ ഇ​സ്‌​ലാ​മോ​ഫോ​ബി​യ​യും വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ആ​ക്ര​മ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്, കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗാ​വി​ൻ ന്യൂ​സം എ​ന്നി​വ​രു​ൾ​പ്പെ​ടെ പ്ര​മു​ഖ നേ​താ​ക്ക​ൾ അ​പ​ല​പി​ച്ചു..

Tags:    
News Summary - Shooting at San Diego Islamic Center: Three Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.