അങ്കാറ: ഇസ്രായേൽ നാവിക ഉപരോധം ഭേദിച്ച് ഗസ്സയിൽ സഹായമെത്തിക്കാൻ ശ്രമിച്ച ഫ്ലോട്ടില (ബോട്ട് വ്യൂഹം) ഇസ്രായേൽ സൈന്യം തടഞ്ഞു. തുർക്കിയയിലെ മർമറിസ് തുറമുഖത്തുനിന്നാണ് കഴിഞ്ഞയാഴ്ച അമ്പതിലധികം ബോട്ടുകളിലായി സംഘം ഗസ്സ ലക്ഷ്യമാക്കി യാത്ര തിരിച്ചത്.
ഗസ്സ തീരത്തുനിന്ന് 250 നോട്ടിക്കൽ മൈൽ അകലെയാണ് സ്പീഡ് ബോട്ടുകളിലെത്തിയ ഇസ്രായേൽ സൈന്യം ഫ്ലോട്ടിലയെ തടഞ്ഞ് സൈപ്രസ് തീരത്തേക്ക് തിരിച്ചയച്ചത്. ഗസ്സയിലെ മാനുഷിക ദുരിതം ലോകശ്രദ്ധയിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ രാജ്യങ്ങളിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഫ്ലോട്ടില യാത്ര സംഘടിപ്പിക്കുന്നത്. നേരത്തേ നിരവധി തവണ ഫ്ലോട്ടില തടഞ്ഞ് സാമൂഹിക പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.