വാൾമാർട്ടിൽ 23 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് 90 തവണ ജീവപര്യന്തം ശിക്ഷ

വാഷിങ്ടൺ: വാൾമാർട്ട് സൂപ്പർ മാർക്കറ്റിലെ വെടിവെപ്പിൽ 23 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 90 ജീവപര്യന്തം ശിക്ഷ. 2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതി നടത്തിയ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാൾമാർട്ടിന്റെ ടെക്സസിലെ ഔട്ട്ലെറ്റിലാണ് വെടിവെപ്പുണ്ടായത്.

വംശീയവാദിയായ പാട്രിക് ക്രുസിസാണ് കേസിലെ പ്രതി. യു.എസ് ജില്ലാ ജഡ്ജി ഡേവിഡ് ഗുഡേരേമയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്കിടയിൽ ഇയാൾക്ക് പരോൾ ലഭിക്കില്ല. അതേസമയം വധശിക്ഷ ലഭിക്കാവുന്ന മറ്റൊരു കേസിൽ ഇയാൾക്കെതിരെ വിചാരണ നടക്കുകയാണ്.

വിധ്വേഷ കുറ്റം ചെയ്തതിന് 45 ജീവപര്യന്തവും ആയുധ ഉപയോഗിച്ച് അക്രമം നടത്തിയതിന് 45 ജീവപര്യന്തവുമാണ് ഇയാൾക്ക് ശിക്ഷയായി കോടതി നൽകിയത്. അതേസമയം, പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ, ഈ വാദമൊന്നും കോടതി മുഖവിലക്കെടുത്തില്ല.

Tags:    
News Summary - Shooter who killed 23 at Texas Walmart sentenced to 90 life terms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 08:57 GMT