ഫ്ലോറിഡയിൽ വെടിവെപ്പ്​; അക്രമിയുൾപ്പടെ മൂന്ന്​ പേർ കൊല്ലപ്പെട്ടു

വാഷിങ്​ടൺ: യു.എസിലെ ​ഫ്ലോറിഡയിലെ ഗ്രോസറി ഷോപ്പിലുണ്ടായ വെടിവെപ്പിൽ മൂന്ന്​ പേർ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടുവെന്നാണ്​ റിപ്പോർട്ടുകൾ. മിയാമിയിൽ നിന്ന്​ 130 കിലോമീറ്റർ അകലെ റോയൽ പാം ബീച്ചിലെ ​പബ്ലിക്​സ്​ ഗ്രോസറി ഷോപ്പിലാണ്​ വെടിവെപ്പുണ്ടായത്​.

പുരുഷനും സ്​ത്രീയും ഒരു കുട്ടിയുമാണ്​ മരിച്ചതെന്ന്​ പൊലീസ്​ അറിയിച്ചു. അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്​. എന്നാൽ, വെടിവെപ്പ്​ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടിട്ടില്ല. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ്​ അറിയിച്ചു.

ഞായറാഴ്​ചയും ഫ്ലോറിഡയിൽ സമാനസംഭവമുണ്ടായിരുന്നു. അന്ന്​ നടന്ന വെടിവെപ്പിൽ മൂന്ന്​ പേർ കൊല്ലപ്പെടുകയും അഞ്ച്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. മിയാമിയിലായിരുന്നു അന്ന്​ വെടിവെപ്പുണ്ടായത്​. കഴിഞ്ഞയാഴ്​ച നടന്ന വെടിവെപ്പിൽ മിയാമിയിൽ രണ്ട്​ പേർ കൊല്ലപ്പെടുകയും 20 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ സംഭവവും റിപ്പോർട്ട്​ ചെയ്യുന്നത്​.

Tags:    
News Summary - Shooter, 2 Others, Including Child, Killed In Florida Grocery Store Shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.