ശൈഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ്; ഉത്തരവിറക്കി ഇടക്കാല സർക്കാർ

ധാക്ക: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ ബംഗ്ലാദേശ് നിരോധിച്ചു. ഭീകരവിരുദ്ധ നിയമത്തിൽ പുതുതായി കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പാർട്ടിയെ നിരോധിച്ച് ഉത്തരവിറക്കിയത്. അവാമി ലീഗിനെ നിരോധിക്കാനുള്ള നീക്കം നേരത്തെ തന്നെ ആരംഭിച്ച സർക്കാർ, തിങ്കളാഴ്ചയാണ് ഒദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

ബംഗ്ലാദേശിന്‍റെ ഇന്‍റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ അവാമി ലീഗ് നേതാക്കൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതുവരെ പാർട്ടിയും അനുബന്ധ സംഘടനകളും വിലക്കിയതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു. 2009ൽ നിലവിൽവന്ന ഭീകരവിരുദ്ധ നിയമത്തിൽ ഇക്കൊല്ലം കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് പാർട്ടിയെ വിലക്കിയത്. നേരത്തെ ഏതെങ്കിലും സംഘടനയെ വിലക്കാൻ വകുപ്പുണ്ടായിരുന്നില്ല. 18-ാം വകുപ്പിൽ വരുത്തിയ ഭേദഗതി പ്രകാരം വ്യക്തികൾക്കൊപ്പം സംഘടനകൾക്കെതിരെയും തീവ്രവാദ പ്രവർത്തനത്തിന് നടപടി സ്വീകരിക്കാം.

അ​വാ​മി ലീ​ഗി​നെ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്, ഈ​യി​ടെ രൂ​പ​വ​ത്ക​രി​ച്ച നാ​ഷ​ന​ൽ സി​റ്റി​സ​ൺ പാ​ർ​ട്ടി (എ​ൻ.​സി.​പി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​നുസി​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ജ​മു​ന​യി​ലേ​ക്ക് മാർച്ച് ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം. ശൈ​ഖ് ഹ​സീ​ന സ​ർ​ക്കാ​റി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ന​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ൻ.​സി.​പി രൂ​പ​വ​ത്ക​രി​ച്ച​ത്.

ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ന്റെ​യും പേ​രി​ൽ അ​വാ​മി ലീ​ഗ് നി​രോ​ധി​ക്ക​ണ​മെ​ന്ന വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഇടക്കാല സർക്കാർ അറിയിച്ചിരുന്നു.

സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്നാണ് ശൈഖ് ഹസീനക്ക് നാടുവിടേണ്ടി വന്നത്. പ്രക്ഷോഭങ്ങൾ ശക്തമായപ്പോൾ ശൈഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇപ്പോഴും അവർ ഇന്ത്യയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യ അതിന് തയാറായിട്ടില്ല.

Tags:    
News Summary - Sheikh Hasina's Awami League Officially Banned Under Revised Anti-Terror Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.