ജർമൻ ചർച്ചിൽ വെടിവെപ്പ്​; നിരവധിപേർ കൊല്ലപ്പെട്ടു

ഹാംബർഗ്: ഹാംബർഗിലെ യഹോവ സാക്ഷികളുടെ പള്ളിയിൽ നടന്ന വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. തോക്കുധാരിയും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ജർമ്മൻ പൊലീസ് വ്യാഴാഴ്ച അറിയിച്ചു. വടക്കൻ ഹാംബർഗിലെ പള്ളിയിൽ വെടിയൊച്ചകൾ മുഴങ്ങിയതിന് ശേഷം സംഭവ സ്ഥലത്തുനിന്നും അടിയന്തര ഫോൺകോളുകൾ വന്നുവെന്ന്​ പൊലീസ് വക്താവ് പറഞ്ഞു.

"നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിലരുടെ അവസ്ഥ മോശമാണ്​" -പൊലീസ് ട്വിറ്ററിൽ പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇപ്പോൾ വിശ്വസനീയമായ വിവരങ്ങളൊന്നുമില്ലെന്നും ​പൊലീസ്​ കൂട്ടിച്ചേർത്തു. ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ്​ അഭ്യർത്ഥിച്ചു.

താമസക്കാർ വീടിനുള്ളിൽ തന്നെ തുടരുകയും സഞ്ചാരം ഒഴിവാക്കുകയും വേണം. പള്ളിക്ക്​ ചുറ്റുമുള്ള തെരുവുകളിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെനനും പൊലീസ്​ പറഞ്ഞു. ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായി നിരവധി ജർമ്മൻ മാധ്യമങ്ങൾ അറിയിച്ചു. എന്നാൽ, പൊലീസ്​ കൃത്യമായ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Several Killed In German Church Shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.