ഗസ്സയിൽ ഏഴ് ഇസ്രായേൽ സൈനികർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഏഴ് ഇസ്രായേൽ സൈനികർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സൈനിക വാഹനത്തിൽ സഞ്ചരിക്കവേ സ്ഫോടനമുണ്ടാവുകയായിരുന്നുവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസിന്‍റെ സായുധവിഭാഗമായ അൽ ഖസ്സം ബ്രിഗേഡും അൽ ഖുദ്സുമാണ് ആക്രമണം നടത്തിയതെന്ന് ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരിൽ ആറ് സൈനികരുടെ പേരുവിവരങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്. സൈനിക വാഹനം സ്ഫോടനത്തിൽ തകർക്കുകയായിരുന്നെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഏഴ് സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടു.




മറ്റൊരു സംഭത്തിൽ ഖാൻ യൂനിസിൽ തന്നെ രണ്ട് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഗസ്സയിൽ ഇന്നലെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് 86 ഫലസ്തീനികളെയാണ്. ഇതിൽ 56 പേരെയും സഹായവിതരണ കേന്ദ്രങ്ങളിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. ഗസ്സയിൽ 2023 ഒക്ടോബർ ഏഴിന് ശേഷം ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 56,000 പിന്നിട്ടിരിക്കുകയാണ്. 

Tags:    
News Summary - seven israeli Soldiers Killed in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.