യു.എസ് ട്രഷറി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഇന്ത്യയിലേക്ക്

വാഷിങ്ടൺ: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിൽ യു.എസിന് അതൃപ്തി നിലനിൽക്കുന്നതിനിടെ യു.എസ് ട്രഷറി വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യയിലേക്ക്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യുക്രെയ്നിൽ റഷ്യ ആക്രമണം തുടങ്ങിയതിനുശേഷം ആദ്യമായാണ് യു.എസ് ട്രഷറി വകുപ്പിൽനിന്ന് ഉന്നത ഉദ്യോഗസ്ഥൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നത്.

അടുത്തയാഴ്ച ഇന്ത്യയിലെത്തുന്ന ട്രഷറി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വാലി അഡെയമോ പ്രധാനമന്ത്രിയുടെ ഓഫിസ്, ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക്, പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എന്നിവ സന്ദർശിക്കും. യു.എസ്, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുൾപ്പെട്ട ക്വാഡ് സഖ്യത്തിൽ അംഗമാണെങ്കിലും യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യയെ ഇന്ത്യ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.

Tags:    
News Summary - Senior U. S. Treasury official to visit India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.