കിയവ്: റഷ്യൻ ആക്രമണം തുടരുന്നതിനിടെ യേശു ക്രിസ്തുവിന്‍റെ ശിൽപം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ൻ. ലുയവ് അർമേനിയൻ കത്തീഡ്രലിലെ പ്രശസ്തമായ ജീസസ് ക്രൈസ്റ്റ് ശിൽപമാണ് മാറ്റിയത്. കിഴക്കൻ യൂറോപ്യൻ മാധ്യമ സംഘടനയായ നെക്സ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
1939-45 കാലഘട്ടത്തിൽ രണ്ടാം ലോക മഹായുദ്ധകാലത്താണ് ശിൽപം ഇതിനുമുൻപ് മറ്റൊരു സങ്കേതത്തിലേക്ക് മാറ്റിയത്. യുക്രെയ്ൻ നഗരങ്ങൾ നിരന്തരം റഷ്യൻ മിസൈലുകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.