ഇറാനിൽ ബങ്കർ ബസ്റ്റർ ബോംബ് വർഷിച്ച് യു.എസ്; വീഡിയോ പങ്കുവെച്ച് ട്രംപ്

തെഹ്റാൻ: ഇറാനിൽ വൻ പ്രഹര ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് യു.എസ്. ഇറാനിലെ ഇസ്ഫഹാനിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബാണ് വർഷിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.വൻ സ്ഫോടനത്തിന്റെ വീഡിയോ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. 

ബദർ സൈനിക വ്യോമതാവളം സ്ഥിതിചെയ്യുന്ന ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ പ്രധാന വെടിമരുന്ന് ഡിപ്പോയിൽ യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യമാണിതെന്നും മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ശക്തായ ആക്രമണം നടന്ന ഇസ്ഫഹാൻ 2.3 ദശ ലക്ഷം ആളുകള്‍ താമസിക്കുന്ന പ്രദേശമാണ്. "ആക്രമണത്തിനായി വലിയ അളവിൽ ബങ്കർ ബസ്റ്ററുകൾ അഥവാ പെനിട്രേറ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചു," യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റി ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ ആണവ നിലയങ്ങളെ ലക്ഷ്യമിട്ടാണ് യു.എസ് ഇത്തരത്തിലുള്ള മാരക ആക്രമണങ്ങൾ നടത്തുന്നത്.

ആക്രമണത്തെ തുടർന്ന് ശക്തമായ ഒരു സ്ഫോടന പരമ്പര തന്നെ ഉണ്ടായതായും ഇത് പ്രദേശമാകെ വലിയ തോതിലുള്ള തീഗോളങ്ങളും ആഘാത തരംഗങ്ങളും സൃഷ്ടിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.ഏകദേശം 540 കിലോഗ്രാം ഭാരമുള്ള യുറേനിയം ശേഖരം ഇറാൻ ഇസ്ഫഹാനിലെ ഒരു ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കാമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്ന പേരിൽ യുഎസ് നടത്തിയ ആക്രമണത്തിലും ഈ നഗരം ലക്ഷ്യമിട്ടിരുന്നു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​റാ​നി​ൽ ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പറഞ്ഞിരുന്നു.ന​യ​ത​ന്ത്ര​ത്തി​നാ​യി​രി​ക്കും യു.​എ​സി​ന്റെ മു​ൻ​ഗ​ണ​ന​യെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക് റൂ​ബി​യോ അ​ൽ ജ​സീ​റ​ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, ​ട്രം​പി​ന്റെ ഭീ​ഷ​ണി​ക്കു പി​ന്നാ​ലെ യു.​എ​സും ഇ​സ്രാ​യേ​ലും ഇ​റാ​നി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കിയിരിക്കുകയാണ്. തെ​ഹ്റാ​നി​ലും ഇ​സ്ഫ​ഹാ​നി​ലും ത​ബ്രീ​സി​ലും ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​വും തു​ട​രു​ക​യാ​ണ്.

ദ​ക്ഷി​ണ ല​ബ​നാ​നി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​മാ​ധാ​ന സേ​നാം​ഗം കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ലി​ലെ കെ​മി​ക്ക​ൽ പ്ലാ​ന്റി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. കു​വൈ​ത്തി​ൽ വൈ​ദ്യു​തി, ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​ന് നേ​രെ​യു​ണ്ടാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി സ​ന്താ​ന ശെ​ൽ​വം (40) ​കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.