ഗ്രീസിൽ സ്വവർഗ വിവാഹത്തിന് അംഗീകാരം

ആതൻസ്: സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകുന്ന നിയമം ഗ്രീക്ക് പാർലമെന്റ് അംഗീകരിച്ചു. 300 അംഗ പാർലമെന്റിൽ 176 പേർ അനുകൂലിച്ചും 76 പേർ എതിർത്തും വോട്ടുചെയ്തു. രണ്ടുപേർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നപ്പോൾ 46 പേർ സഭയിൽ ഹാജരുണ്ടായിരുന്നില്ല. സ്വവർഗ ‘ദമ്പതികൾക്ക്’ കുട്ടികളെ ദത്തെടുക്കാനും അനുമതി നൽകുന്നതാണ് നിർദിഷ്ട നിയമം.

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ലോകത്തെ 35ാമത്തെയും യൂറോപ്യൻ യൂനിയനിലെ 16ാമത്തെയും രാജ്യമാണ് ഗ്രീസ്. പാർലമെന്റിൽ രണ്ടുദിവസത്തെ ചർച്ചയും പൊതുജനങ്ങളിൽ അഭിപ്രായ സർവേയും നടത്തിയിരുന്നു.

സർവേയിൽ ഭൂരിഭാഗവും സ്വവർഗ വിവാഹത്തെ അനുകൂലിച്ചു. അതേസമയം, ഓർത്തഡോക്സ് ചർച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. 

Tags:    
News Summary - Same-sex marriage legalized in Greece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.