എഴുതാൻ അത്ര എളുപ്പമല്ല; കത്തിയാക്രമണത്തെ കുറിച്ച് പുസ്തകമെഴുതുകയാണെന്ന് സൽമാൻ റുഷ്ദി

ലണ്ടൻ: കഴിഞ്ഞ വർഷം ന്യൂയോർക്കിൽ​ വെച്ച് നേരിട്ട കത്തിയാക്രമണത്തെ കുറിച്ച് പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണെന്ന് സൽമാൻ റുഷ്ദി. "ഞാൻ നേരിട്ട കത്തിയാക്രമണത്തെ കുറിച്ച് പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്നും എന്താണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നും വിവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആക്രമണത്തെ കുറിച്ച് മാത്രമല്ല, അതിനു ചുറ്റുമുള്ള കാര്യങ്ങളും എഴുതുകയാണ് ലക്ഷ്യം."-റുഷ്ദി ഹെ ലിറ്റററി ഫെസ്റ്റിവലിൽ സൂം വഴി പ​ങ്കെടുക്കവെ പറഞ്ഞു.

ഇരുനൂറോളം പേജുള്ള ചെറിയ ഒരു പുസ്തകമായിരിക്കും അത്. എന്നാൽ എഴുതാൻ ഏറ്റവും പ്രയാസമുള്ള ഒന്നാണത്.''-റുഷ്ദി വ്യക്തമാക്കി. താൻ സുഖമായിരിക്കുന്നുവെന്ന് റുഷ്ദി സദസിനോട് പറഞ്ഞു. കുത്തേൽക്കുന്നതിന് മുമ്പ് പൂർത്തിയാക്കിയ പുസ്തകമായ 'വിക്ടറി സിറ്റി'യോടുള്ള ആളുകൾ ഏറ്റെടുത്തതിൽ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

2022 ആഗസ്റ്റ് 12നാണ് ന്യൂയോർക്കിൽ വെച്ച് ഒരു പരിപാടിക്കിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്. 20 സെക്കന്റോളം അക്രമി റുഷ്ദിയെ ആക്രമിച്ചു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ റുഷ്ദിയെ ഹെലികോപ്ടർ വഴി ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാലാണ് ജീവൻ രക്ഷിക്കാൻ സാധിച്ചത്. മുംബൈയിൽ ജനിച്ച റുഷ്ദി ഇപ്പോൾ ബ്രിട്ടീഷ് പൗരനാണ്. 1988ൽ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് എന്ന ​വിവാദ നോവലിന് ഇറാൻ വിലക്കേർപ്പെടുത്തിയിരുന്നു. റുഷ്ദിയെ വധിക്കുന്നവർക്ക് 24 കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. റുഷ്ദിയുടെ നാലാമത്തെ പുസ്‍തമായിരുന്നു ഇത്.

Tags:    
News Summary - Salman Rushdie to author book on knife attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.