Posted On
date_range Updated On
date_range ലബനാൻ: ഹരീരി വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാറുണ്ടാക്കും
െബെറൂത്: ലബനാൻ പ്രധാനമന്ത്രിയായി വീണ്ടും സഅദ് ഹരീരിയുടെ പേര് നിർദേശിച്ച് പ്രസിഡൻറ് മിഷേൽ ആവോൺ. 75-90 കാലത്തെ ആഭ്യന്തരയുദ്ധശേഷം രാജ്യം ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കുന്ന സമയമാണിത്.
ഇത് അതിജീവിക്കുക എന്നതാകും ഹരീരിയുടെ മുന്നിലെ െവല്ലുവിളി. നാലാമത്തെ തവണ പ്രധാനമന്ത്രിയാകാനാണ് ഹരീരി ഒരുങ്ങുന്നത്. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അദ്ദേഹം രാജിവെച്ചത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാറുണ്ടാക്കുമെന്ന് ഹരീരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.