വ്യാപാരക്കരാർ അന്തിമരൂപത്തിലേക്ക്; ഇന്ത്യയിലെത്തുംമുമ്പ് സൂചന നൽകി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​ക​രാ​ർ അ​ന്തി​മ​രൂ​പ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ. ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ തൊ​ട്ടു​മു​മ്പാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന മാ​ർ​കോ റൂ​ബി​യോ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി മും​ബൈ​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തും.

ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റി​ന് അ​ന്തി​മ​രൂ​പം ന​ൽ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തി​നോ​ട് വ​ള​രെ അ​ടു​ത്തെ​ത്തി​യെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ദേ​ശീ​യ സു​ര​ക്ഷ ഇ​ള​വു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​ണ് തീ​രു​മാ​നം എ​ടു​ക്കു​ക. ഓ​രോ രാ​ജ്യ​ത്തി​നും സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ത് ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ചി​ല രാ​ജ്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ധ​ന ല​ഭ്യ​ത​ക്ക് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ എ​ളു​പ്പ​മ​ല്ല. അ​ത് അ​വ​രു​ടെ കു​ഴ​പ്പ​മ​ല്ല. പ​ക്ഷെ വി​ദേ​ശ ന​യം ആ​വി​ഷ്ക​രി​ക്കു​മ്പോ​ൾ എ​ല്ലാം സ​ന്തു​ലി​ത​മാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യാ​പാ​ര ക​രാ​ർ സം​ബ​ന്ധി​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി റൂ​ബി​യോ ന​ട​ത്തു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മ​ഗ്ര ത​ന്ത്ര​പ​ര ആ​ഗോ​ള പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലാ​യി​രി​ക്കും ഊ​ന്ന​ൽ. ഊ​ർ​ജം, വ്യാ​പാ​രം, ഉ​രു​ത്തി​രി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ​യും, ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്‍റെ മ​റ്റ് മേ​ഖ​ല​ക​ളും ച​ർ​ച്ച​ക​ളി​ൽ ഇ​ടം​നേ​ടും.

​അതേസമയം, മെ​ട്രോ റെ​യി​ൽ, അ​തി​വേ​ഗ റെ​യി​ൽ​പാ​ത​ക​ൾ, തു​ര​ങ്ക​നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ട​ണ​ൽ ബോ​റി​ങ് മെ​ഷീ​നു​ക​ൾ (ടി.​ബി.​എം) ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന യ​ന്ത്ര​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്ക് ചൈ​ന പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ചൈ​നീ​സ് യ​ന്ത്ര​ങ്ങ​ളെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യെ​യും ആ​ശ്ര​യി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ വ​ൻ​കി​ട നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്ക് തീ​രു​മാ​നം തി​രി​ച്ച​ടി​യാ​യേ​ക്കും.

രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ന്ന ഭൂ​ഗ​ർ​ഭ മെ​ട്രോ പ​ദ്ധ​തി​ക​ൾ, അ​തി​വേ​ഗ റെ​യി​ൽ​പാ​ത​ക​ൾ, അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ല​ട​ക്കം നി​ർ​മി​ക്കു​ന്ന തു​ര​ങ്ക​ങ്ങ​ൾ എ​ന്നി​വ​യെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.