ഗസ്സ വിഷയത്തിൽ ചർച്ച നടത്തി പുടിനും നെതന്യാഹുവും

മോസ്കോ: ഗസ്സയിലെ വെടിനിർത്തലിൽ ചർച്ചയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും. ശനിയാഴ്ച ടെലിഫോണിലൂടെയാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്.നെതന്യാഹുവുമായുള്ള ഫോൺകോൾ സന്ദേശത്തിൽ മിഡിൽ ഈസ്റ്റ് രാഷ്ട്രീയം ചർച്ചയായെന്ന് ക്രംലിൻ അറിയിച്ചു. ഗസ്സ മുനമ്പിലെ വെടിനിർത്തലും കുറ്റവാളികളെ കൈമാറലും ചർച്ചയായി. ഇറാനിലെ ആണവപദ്ധതിയെ കുറിച്ചും സിറിയയിലെ രാഷ്ട്രീയവും ചർച്ച ചെയ്തുവെന്നും ക്രെംലിൻ അറിയിച്ചു.

ഒക്ടോബർ പത്തിനാണ് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇതുപ്രകാരം ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നും ഫലസ്തീനിയൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. വെടിനിർത്തൽ കരാർ പ്രാബല്യത്തിലാണെങ്കിലും ഏകപക്ഷീയമായ ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയിരുന്നു. ഒക്ടോബർ 23ന് ശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണങ്ങളിൽ 69,000 പേരാണ് കൊല്ലപ്പെട്ടത്.

അ​വ​സാ​ന നാ​ല് ബ​ന്ദി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൈമാറി ഹ​മാ​സ്; 15 ഫ​ല​സ്തീ​നി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​സ്രാ​യേ​ലും കൈ​മാ​റി​

ജ​റൂ​സ​ലം: അ​വ​സാ​ന നാ​ല് ബ​ന്ദി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ഹ​മാ​സ് വ്യാ​ഴാ​ഴ്ച കൈ​മാ​റി​യ​താ​യി ഇ​സ്രാ​യേ​ൽ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം തെ​ക്ക​ൻ ഇ​സ്രാ​യേ​ലി​ലെ കി​ബ്ബ​റ്റ്സ് ബീ​രി​യി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ മെ​നി ഗൊ​ഡാ​ർ​ഡി​ന്റേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ അ​യ്‌​ലെ​റ്റ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച 15 ഫ​ല​സ്തീ​നി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​സ്രാ​യേ​ലും കൈ​മാ​റി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്ര​കാ​രം ഒ​രു ഇ​സ്രാ​യേ​ൽ ബ​ന്ദി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​ര​മാ​യി 15 ഫ​ല​സ്തീ​നി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​സ്രാ​യേ​ൽ വി​ട്ടു​കൊ​ടു​ക്കു​ന്ന​ത്. ഇ​തു​വ​രെ 315 മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച​താ​യി ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ​സ്സ​യി​ലെ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ​മൂ​ലം മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്ക​ൽ സ​ങ്കീ​ർ​ണ​മാ​ണെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ചു.

യു.​എ​സ് മ​ധ്യ​സ്ഥ​ത​യി​ൽ ഒ​ക്ടോ​ബ​ർ 10ന് ​വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം 25 ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഹ​മാ​സ് ഇ​സ്രാ​യേ​ലി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

Tags:    
News Summary - Russian president, Israeli prime minister discuss situation in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.