യുക്രെയിനിലെ ഖാർകീവിലുണ്ടായ റഷ്യന്‍ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ രക്ഷാപ്രവർത്തനത്തിനിടയിൽ
കിയവ്: യുദ്ധ വിരാമത്തിനായി അമേരിക്കയുടെയും റഷ്യയുടെയും യുക്രെയ്നിെന്റയും പ്രതിനിധികൾ അബൂദബിയിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയും യുക്രെയ്നിൽ റഷ്യൻ ആക്രമണം. കിയവിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലുണ്ടായ മറ്റൊരു ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റു. അബൂദബിയിൽ രണ്ടാം ദിവസത്തെ ചർച്ച ആരംഭിക്കുന്നതിന് മുമ്പായിരുന്നു രണ്ട് ആക്രമണങ്ങളും.
ഇതാദ്യമായാണ് റഷ്യയുടെയും യുക്രെയ്നിെന്റയും പ്രതിനിധികളെ ഒരുമിച്ചിരുത്തി അമേരിക്ക ചർച്ചക്ക് നേതൃത്വം നൽകുന്നത്. സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനാണ് ചർച്ചയെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച നടന്ന ആദ്യ ചർച്ച ഫലപ്രദമായിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.