വർഷത്തിൽ 45000 സ്ത്രീകൾ വാടക ഗർഭധാരണത്തിന് പോകുന്നു; നിയ​ന്ത്രിക്കാൻ റഷ്യ

മോസ്കോ: വാടക ഗർഭധാരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ റഷ്യ ഒരുങ്ങുന്നു. വിദേശികൾക്ക് വേണ്ടി റഷ്യൻ സ്ത്രീകൾ വാടക ഗർഭധാരണം നടത്തുന്നത് വിലക്കി നിയമനിർമാണം നടത്തുമെന്ന് പാർലമെന്റ് സ്പീക്കർ വ്യാചെസ്​ലവ് വോളോദിൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കരടുനിയമം കഴിഞ്ഞ മേയിൽ പാർലമെന്റ് അംഗങ്ങൾ അംഗീകരിച്ചിരുന്നു.

വർഷത്തിൽ ശരാശരി 45000 റഷ്യൻ സ്ത്രീകൾ വാടക ഗർഭധാരണത്തിനായി വിദേശത്ത് പോകുന്നതായാണ് കണക്കുകൾ. ജനനം എന്ന വിശുദ്ധ പ്രക്രിയയെ വാണിജ്യവത്കരിക്കരുതെന്ന് സാമൂഹിക സംഘടനകളും മതവിഭാഗങ്ങളും ആവശ്യപ്പെട്ടുവരികയാണ്.

കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ചെയ്യണമെന്ന് വോളോദിൻ പറഞ്ഞു. റഷ്യയിൽ നവംബറിലെ അവസാന ഞായറാഴ്ച മാതൃദിനമായി ആചരിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.

Tags:    
News Summary - Russia to control surrogacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.