ഒറ്റ ഡോസ്​ സ്​പുട്​നിക്​ വാക്​സിൻ വിജയകരമായി പരീക്ഷിച്ച്​ റഷ്യ

മോസ്​കോ: ഒറ്റ ഡോസ്​ കോവിഡ്​ ​​ വാക്​സിനായ സ്​പുട്​നിക് ലൈറ്റ് വിജയകരമായി പരീക്ഷിച്ച്​ റഷ്യ. റഷ്യൻ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടാണ്​ പരീക്ഷണം വിജയകരമായ കാര്യം അറിയിച്ചത്​. ഇതോടെ കോവിഡിൽ വലയുന്ന രാജ്യങ്ങൾക്ക്​ കൂടുതൽ വാക്​സിനെത്തിക്കാൻ സാധിക്കുമെന്ന്​ റഷ്യ പറഞ്ഞു.

വാക്​സിന്​ 79.4 ശതമാനം ഫലപ്രാപ്​തിയുണ്ടെന്ന്​ അധികൃതർ പറഞ്ഞു. റഷ്യയുടെ വാക്​സിനേഷൻ പരിപാടിയുടെ ഭാഗമായാണ്​ ഒറ്റ ഡോസ്​ വാക്​സിൻ പരീക്ഷിച്ചതെന്ന്​ ആർ.ഡി.ഐ.എഫ്​ പ്രസ്​താവനയിൽ അറിയിച്ചു. വാക്​സി​െൻറ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.

യു.എ.ഇ, റഷ്യ, ഘാന എന്നിവിടങ്ങളിലായി 7,000 പേരിലാണ്​ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുന്നത്​. റഷ്യയിൽ ഇതുവരെ 80 ലക്ഷം പേർക്ക്​ സ്​പുട്​നിക്​ വാക്​സി​െൻറ രണ്ട്​ ഡോസും നൽകിയിട്ടുണ്ട്​. ഒറ്റ ഡോസ്​ വാക്​സിൻ എത്തുന്നതോടെ കോവിഡ്​ രോഗബാധ രൂക്ഷമായ രാജ്യങ്ങളിൽ​ വേഗത്തിൽ വാക്​സിനേഷൻ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Russia okays single-dose Sputnik Light Covid-19 vaccine, has 79.4% efficacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.