കോവിഡിൽ എല്ലാം തുലഞ്ഞു; ബ്രിട്ടീഷ്​ ടാ​േബ്ലായ്​ഡ്​ 'സൺ' മൂല്യം പൂജ്യമാക്കി ​വെട്ടിച്ചുരുക്കി മർഡോക്​

ലണ്ടൻ: ഒന്നര വർഷം കഴിഞ്ഞും വിടാതെ പിന്തുടരുന്ന കോവിഡ്​ മഹാമാരിയിൽ പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞതോടെ ബ്രിട്ടീഷുകാരന്‍റെ ഇഷ്​​്ട 'മഞ്ഞപ്പത്ര'മായിരുന്നു സണ്ണിന്​ മൂല്യം പൂജ്യമാക്കി പുതുക്കി ഉടമ റൂപർട്ട്​ മർഡോക്ക്​. അടുത്ത കാലത്തൊന്നും 'സൺ' പഴയ പ്രതാപത്തിലേക്ക്​ തിരികെയെത്താൻ സാധ്യതയില്ലെന്ന പ്രവചനങ്ങൾ മുൻനിർത്തിയാണ്​ മർഡോക്കിന്‍റെ വിലയിടൽ. കഴിഞ്ഞ വർഷം മാത്രം പത്രത്തിന്​ 19.7 കോടി പൗണ്ട്​ (2035 കോടി രൂപ) ആണ്​ നഷ്​ടം. സമീപകാലത്തൊന്നും സമാന അനുഭവം പത്രത്തിനുണ്ടായിട്ടില്ല. രാജ്യ​ത്ത്​ നീണ്ട നാലു പതിറ്റാണ്ടുകാലം ഏറ്റവും കൂടുതൽ വായിച്ച പത്രമായിരുന്നു സൺ. കഴിഞ്ഞ വർഷം 'ഡെയ്​ലി മെയ്​ൽ' അതേറ്റെടുത്തു.

നേരത്തെ ഫോൺ ചോർത്തൽ വിവാദത്തിൽ പെട്ട്​ രാജ്യത്ത്​ കനത്ത ജനകീയ രോഷം വാങ്ങിയ പത്രം പിന്നീട്​ പതിയെ പ്രചാരണം കുറയുന്നതാണ്​ കാഴ്ച. ഇതിന്‍റെ നഷ്​ട പരിഹാരം ഇപ്പോഴും തീർത്തുവരികയാണ്​. ഈ ചെലവുകളാണ്​ പത്രം വരുത്തിയ നഷ്​ടത്തിന്‍റെ 80 ശതമാനത്തിലേറെയും. 5.2 കോടി പൗണ്ടാണ്​ കഴിഞ്ഞ വർഷം നഷ്​ടപരിഹാരമായി കമ്പനി ഒടുക്കിയത്​. മുൻവർഷങ്ങളിൽ നൽകിയത്​ വേറെ. ഇനിയും ബാക്കിയുണ്ട്​ താനും.

1990കളിൽ 50 ലക്ഷം വരെയായിരുന്നു സൺ വരിക്കാരുടെ എണ്ണം. അഞ്ചിലൊന്നായി കുറഞ്ഞ്​ 10 ലക്ഷമോ അതിൽ അൽപം കൂടുതലോ ആണിപ്പോൾ പ്രചാരണം. കോവിഡ്​ കാലം എല്ലാം തകർത്താലും യു.കെയിലെ ഒന്നാം നമ്പർ വാർത്ത ബ്രാൻഡ്​ എന്ന പദവി വിടാതെ നിലനിർത്തലാണ്​ ലക്ഷ്യമെന്ന്​ കമ്പനി വാർത്ത കുറിപ്പിൽ അറിയിച്ചു. ജീവനക്കാരെ കുറച്ചും വിൽപന- വിപണന ചെലവുകൾ വെട്ടിച്ചുരുക്കിയും കമ്പനി നഷ്​ടം കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്​.

Tags:    
News Summary - Rupert Murdoch writes down value of Sun newspapers to zero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.