ഒളിമ്പിക് താരങ്ങൾക്ക് റൂം സർവിസിന് റോബോട്ടുകൾ; കോവിഡിനെ തുരത്താൻ ചൈന

ബൈജിങ്: കോവിഡ് ഭീതിക്കിടെ ശൈത്യകാല ഒളിമ്പിക്സ് വിജയകരമായി പൂർത്തിയാക്കുകയെന്നത് അഭിമാന പ്രശ്നമായാണ് ചൈന കരുതുന്നത്. കോവിഡ് കാരണം ഒളിമ്പിക്സ് മുടങ്ങാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് ചൈന. ഫെബ്രുവരി നാല് മുതൽ 20 വരെ ബൈജിങ്ങിലാണ് ശൈത്യകാല ഒളിമ്പിക്സ് അരങ്ങേറുക.

ഒളിമ്പിക് താരങ്ങൾ താമസിക്കുന്ന ഹോട്ടലുകളിൽ റൂം സർവിസിന് റോബോട്ടുകളെ ഉപയോഗിക്കുന്നുവെന്നതാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വാർത്ത. ആളുകൾ പരസ്പരം കണ്ടുമുട്ടുന്ന സാഹചര്യങ്ങൾ ഒഴിവാക്കി വൈറസ് പകർച്ചയെ നിയന്ത്രിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. റോബോട്ടിന്‍റെ വിഡിയോ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പങ്കുവെച്ചിട്ടുണ്ട്. 


Tags:    
News Summary - Room service robot delivers food at Winter Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.