റിച്ച്മൗണ്ട്: വർഷങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും ദീർഘമായ നിയമയുദ്ധത്തിനും ശേഷം അമേരിക്കയിലെ ഏറ്റവും വലിയ കോൺഫെഡറേറ്റ് സ്മാരകം നീക്കി. വെർജീനിയൻ തലസ്ഥാനമായ റിച്ച്മൗണ്ടിലുള്ള കോൺഫെഡറേറ്റ് കാലത്തെ സൈന്യാധിപൻ ജനറൽ റോബർട്ട് ഇ. ലീയുടെ പ്രതിമയാണ് നീക്കിയത്.
കറുത്ത വംശജൻ ജോർജ് ഫ്ലോയിഡിെൻറ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് വെർജീനിയ ഗവർണർ റാൽഫ് നോർതാം പ്രതിമ നീക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അടുത്തിടെയുണ്ടായ കോടതി വിധിയെ തുടർന്നാണ് പ്രതിമ നീക്കാനുള്ള വഴി തെളിഞ്ഞത്. റിച്ച്മൗണ്ടിലെ മോണ്യുമെൻറ് അവന്യുവിൽ 1890 മുതൽ സ്ഥാപിതമായ ആറു മീറ്റർ ഉയരമുള്ള വെങ്കല പ്രതിമയാണ് നീക്കിയത്. ബുധനാഴ്ച രാവിലെ എട്ടിനാണ് പ്രതിമ നീക്കാനുള്ള നടപടി ആരംഭിച്ചത്.
നാട്ടുകാർക്ക് ഇതു കാണാനായി പ്രത്യേകം സ്ഥലമൊരുക്കിയിരുന്നു. 'എന്താണ് നമുക്ക് വേണ്ടത്?' 'നീതി', 'എപ്പോഴാണ് വേണ്ടത്?' 'ഇപ്പോൾ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ജനം മുഴക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.