വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് റോണാൾഡ് റീഗന്റെ സുരക്ഷ ഉപദേഷ്ടാവായിരുന്ന റോബർട്ട് സി മക്ഫാർലെയ്ൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാൻ-കോൺട്ര ഇടപാട് എന്നറിയപ്പെട്ടിരുന്ന 1980കളിലെ രാഷ്ട്രീയ വിവാദത്തിൽ ഇദ്ദേഹമുൾപ്പെടെ നിരവധി യു.എസ് ഉന്നതർക്ക് പങ്കുണ്ടായിരുന്നു.
പിന്നീട് മക്ഫാർലെയ്ൻ കുറ്റം ഏറ്റുപറഞ്ഞു. ഇതിന്റെ പേരിൽ ആത്മഹത്യശ്രമവും നടത്തുകയുണ്ടായി. ലബനാനിൽ ഭീകരസംഘം തടവിലാക്കിയ ഏഴ് അമേരിക്കൻ ബന്ദികളെ മോചിപ്പിക്കാൻ ഇറാന് രഹസ്യമായി ആയുധങ്ങൾ വിൽക്കാൻ സൗകര്യമൊരുക്കി എന്നതായിരുന്നു വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.