ലണ്ടൻ: സ്വാതന്ത്ര്യ ദിനത്തിൽ ലണ്ടനിൽ മോദി വിരുദ്ധ ബാനറുമായി പ്രതിഷേധം. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെ പാലത്തിലാണ് 'മോദി രാജിവെക്കുക' എന്നെഴുതിയ കുറ്റൻ ബാനർ ഉയർന്നത്. ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് പ്രതിഷേധത്തിന് പിന്നിൽ. പ്രതിഷേധവുമായി ഇവർ ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമീഷന് മുന്നിൽ മെഴുകുതിരി തെളിയിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
മോദി രാജിവെക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണങ്ങൾ നിരത്തിയുള്ള വാർത്ത കുറിപ്പും സംഘം പുറത്തിറക്കി. മുസ്ലിംകൾക്കെതിരായ വംശഹത്യയും ആൾകൂട്ട ആക്രമണങ്ങളും, ദലിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ബലാത്സംഗങ്ങളും കൊലകളും, കാർഷിക മേഖലയിലെ കോർപറേറ്റ് വൽക്കരണം, മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടൽ, കശ്മീരിലെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളാണ് വാർത്തക്കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.