യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: അമേരിക്കയിലെ ഇന്ത്യൻ വംശജരെ പുകഴ്ത്തി ട്രംപ് ക്യാമ്പ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ അമേരിക്കയിലെ ഇന്ത്യൻ വംശജരെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ് ക്യാമ്പ്. ഇന്ത്യയുമായുള്ള മഹത്തായ ബന്ധവും അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ പിന്തുണയും റിപ്പബ്ലിക്കൻ പാർട്ടി ആസ്വദിക്കുന്നതായി കിംബർലി ഗുയിൽഫോയ് ലി ട്വീറ്റ് ചെയ്തു. ട്രംപ്് വിക്ടറി ഫിനാൻസ് കമ്മിറ്റി 2020ന്‍റെ ദേശീയ അധ്യക്ഷയാണ് കിംബർലി ഗുയിൽഫോയ് ലി.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ, ആഫ്രിക്കൻ വംശജരുടെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി കമല ഹാരിസിനെ വൈസ് പ്രസിഡന്‍റ് സ്​​ഥാ​നാ​ർ​ഥിയാക്കിയത്. രാജ്യത്ത് ശക്തമായ സ്വാധീനമുള്ള ഇന്ത്യൻ, ആഫ്രിക്കൻ വംശജരുടെ വോട്ട് തെരഞ്ഞെടുപ്പ് വിജയത്തിന് രണ്ട് വിഭാഗം സ്ഥാനാർഥികൾക്കും നിർണായകമാണ്.

സ്​​ഥാ​നാ​ർ​ഥി പ്രഖ്യാപനത്തിന് പിന്നാലെ ജ​മൈ​ക്ക​ൻ-​ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി പി​റ​ന്ന കമല ഹാരിസിന്‍റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ട്രംപും ഒരു വിഭാഗം മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. ക​മ​ല ഹാ​രി​സിന്​ യു.​എ​സ്​ വൈ​സ്​ പ്ര​സി​ഡ​ന്‍റാ​കാ​ൻ നി​യ​മ​പ​ര​മാ​യി യോ​ഗ്യ​യ​ല്ലെന്ന് ഡോണാൾഡ് ട്രം​പ് നേരത്തെ​ ആ​രോ​പി​ച്ചിരുന്നു.

എ​ന്നാ​ൽ, ട്രംപിന്‍റെ ആരോപണത്തിനെതിരെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നേ​ര​ത്തെ, മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​ക്കെ​തി​രെ​യും ട്രം​പ്​ സ​മാ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഏ​ഷ്യ​ൻ-​ആ​ഫ്രി​ക്ക​ൻ പാ​ര​മ്പ​ര്യ​മു​ള്ള ഒ​രു വ​നി​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ​പ​ദ​വി​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ ഡോ. ​ശ്യാ​മ​ള ഗോ​പാ​ല​ൻ ആ​ണു ക​മ​ല​യു​ടെ അ​മ്മ. പി​താ​വ് ജ​മൈ​ക്ക​യി​ൽ​ നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ ഡോ​ണ​ൾ​ഡ് ഹാ​രി​സ്. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ വ​നി​ത​ക​ൾ ഇതുവരെ പ്ര​സി​ഡ​ന്‍റോ വൈ​സ് പ്ര​സി​ഡ​ന്‍റോ ആ‍​യി​ തെരഞ്ഞെടുക്കപ്പെട്ടിട്ടി​ല്ല.  

Tags:    
News Summary - Republicans enjoy great support from Indian-Americans: Kimberly Guilfoyle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.