ചിരിക്കാൻ പോലും കഴിയാത്ത യുക്രെയ്നിലെ കുട്ടികളെ ഈ ക്രിസ്മസിന് ഓർക്കണം -മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ചിരിക്കാൻ പോലും കഴിയാതെ ദുരിതം അനുഭവിക്കുന്ന യുക്രെയ്നിലെ കുട്ടികളെപ്പറ്റി ഈ ക്രിസ്മസിന് ചിന്തിക്കണമെന്ന് പോപ് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ‘ഒരു കുട്ടിക്ക് പുഞ്ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെടുക എന്നത് ഗുരുതരമായ പ്രശ്നമാണ്. യുദ്ധത്തിന്റെ ദുരന്തവും മനുഷ്യത്വരാഹിത്യവും കാഠിന്യവും ഈ കുട്ടികളാണ് അനുഭവിക്കുന്നത്. അവിടുത്തെ കുട്ടികൾക്ക് ചിരിക്കാൻ കഴിയുന്നില്ല. കൊടുംതണുപ്പിൽ വൈദ്യുതിയില്ലാതെ, അതിജീവിക്കാനാവശ്യമായ അടിസ്ഥാന കാര്യങ്ങളൊന്നുമില്ലാതെ ദുരിതത്തിലാണവർ. യുദ്ധം അവരെ വലിയ ദുരന്തത്തിലാണ് എത്തിച്ചത്’’ -മാർപാപ്പ പറഞ്ഞു. ​

ഇത്തവണ ക്രിസ്മസ് ആഘോഷം കുറച്ച് ആ പണം യുക്രെയ്നിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ വിനിയോഗിക്കണമെന്ന് പോപ്പ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. വത്തിക്കാൻ ഈ ആവശ്യത്തിനായി ധനശേഖരണം ആ​രംഭിച്ചിട്ടുണ്ട്.

വെളിച്ചവും ചൂടും ലഭ്യമാക്കാൻ വൈദ്യുതി ഉപകരണങ്ങളും ഡീസൽ ജനറേറ്ററും സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിയിലെത്തിയ യുക്രെയ്നിൽ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെട്ടത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

Tags:    
News Summary - Remember Ukraine’s smileless children this Christmas, pope says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.