gun control protest in us

തോക്കുനിയന്ത്രണ നിയമത്തിനായി യു.എസിൽ റാലി

വാഷിങ്ടൺ: യു.എസിൽ തോക്കുനിയന്ത്രണനിയമം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളുടെ റാലി. രാജ്യത്ത് അടിക്കടി നടക്കുന്ന വെടിവെപ്പു കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണിത്. 'വെടിയുണ്ടകളിൽ നിന്ന് ഞങ്ങൾക്ക് സംരക്ഷണം വേണം'-എന്ന പ്ലക്കാർഡുകളുമായാണ് പലരും ​പ്രതിഷേധ റാലിയിൽ പ​ങ്കെടുത്തത്.

പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം പാസാക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

മേയ് 24ന് ടെക്സാസിലെ റോബ് എലിമന്ററി സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒമ്പതു കുട്ടികളടക്കം 11പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അതിനു തൊട്ടുമുമ്പ് ന്യൂയോർക്കിലെ ബഫേലോയിൽ ആക്രമി 10 പേരെ വെടിവെച്ചുകൊന്നിരുന്നു.

Tags:    
News Summary - Rally in the U.S. for gun control law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.