വാഷിങ്ടൺ: വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന റേഡിയോ സംപ്രേഷണ നിലയമായ റേഡിയോ ഫ്രീ ഏഷ്യ (ആർ.എഫ്.എ)തങ്ങളുടെ പ്രവർത്തനം ചുരുക്കുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസികൾക്കും മറ്റും സർക്കാർ ഫണ്ട് നൽകുന്നത് വിലക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടി കമ്പനിയെ കുറച്ചുകാലമായി പ്രതിസന്ധിയിലാഴ്ത്തിയിരുന്നു.
തുടർന്നാണ്, വാർത്താ സംപ്രേഷണം നിർത്താൻ തീരുമാനിച്ചത്. 1996ലാണ് സ്വതന്ത്ര മാധ്യമ സ്ഥാപനമായി റേഡിയോ ഫ്രീ ഏഷ്യ തുടങ്ങിയത്. മേഖലയിലെ ഏഷ്യൻ ശ്രോതാക്കളെ ലക്ഷ്യമിട്ടായിരുന്നു തുടക്കം. കുറച്ചുകാലമായി ചുരുങ്ങിയ ജീവനക്കാരുമായിട്ടാണ് ആർ.എഫ്.എയുടെ പ്രവർത്തനം.
ആർ.എഫ്.എക്കുപുറമെ, റോഡിയോ ഫ്രീ യൂറോപ്, വോയ്സ് അമേരിക്ക തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളും ഇതേ കാരണത്താൽ പ്രതിസന്ധിയിലാണ്. ഇത്തരം സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നത് സർക്കാർ മൂലധനം കളഞ്ഞുകുളിക്കുന്നതിന് തുല്യമാണെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽതന്നെ, ആർ.എഫ്.എയുടെ വിദേശ ബ്യൂറോകൾ പൂട്ടുമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.