സ്വീഡനിലും ഡെന്മാർക്കിലും ഖുർആൻ കത്തിച്ചതിനെതിരെ ഇറാഖിലെ ബാഗ്ദാദിലെ ഗ്രീൻ സോണിന് മുന്നിൽ പ്രതിഷേധിക്കുന്നവർ

ഖുർആൻ കത്തിക്കൽ: അറബ് ലോകത്ത് വ്യാപക പ്രതിഷേധം

ബാഗ്ദാദ്: സ്വീഡനിലും ഡെന്മാർക്കിലും ഖുർആൻ കത്തിച്ചതിനെതിരെ അറബ് ലോകത്ത് വ്യപക പ്രതിഷേധം. ഡെന്മാർക്കിലെ ഇറാഖ് എംബസിക്ക് മുന്നിൽ തീവ്ര വലതുപക്ഷക്കാർ ഖുർആനും ഇറാഖ് പതാകയും കത്തിച്ചതിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ ബാഗ്ദാദിലെ ഗ്രീൻ സോണിലേക്ക് ഇരച്ചുകയറി. ഡാനിഷ് എംബസിക്ക് മുന്നിൽ സമരക്കാർ തമ്പടിച്ചു. സ്വീഡനിൽ കഴിഞ്ഞ ദിവസം ഖുർആൻ കത്തിക്കപ്പെട്ടതിനെ തുടർന്ന് ഡ്വീഡിഷ് എംബസിക്ക് മുന്നിലും പ്രതിഷേധം നടന്നിരുന്നു. ഇറാഖ് സർക്കാർ സ്വീഡിഷ്, ഡാനിഷ് അധികൃതരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ഇറാഖിലെ സ്വീഡിഷ് സ്ഥാനപതിയെ പുറത്താക്കുകയും സ്വീഡനിലെ ഇറാഖ് അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു. സ്വീഡ​ന്റെ തലസ്ഥാനമായ സ്​റ്റോക്ക്ഹോമിൽ ആവർത്തിച്ച് ഖുർആനെ അവഹേളിക്കുന്നതിൽ മുസ്‌ലിം രാജ്യങ്ങളും സംഘടനകളും പ്രതിഷേധിക്കുന്നു. സൗദി, ബഹ്റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തെ സ്വീഡിഷ് അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.

ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഹീനവും അസ്വീകാര്യവുമായ ഇത്തരം നടപടികൾ തടയണമെന്നും കുറ്റക്കാർക്കെതിരെ ഗൗരവവും മാതൃകപരവുമായ നടപടി അടിയന്തരമായി സ്വീകരിക്കാൻ സ്വീഡിഷ് അധികൃതർ തയാറാകണമെന്നും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ആവശ്യപ്പെട്ടു. സ്​റ്റോക്ക്ഹോമിലെ ഇറാഖി എംബസിക്ക് മുന്നിൽ ഖുർആൻ കോപ്പി നശിപ്പിച്ച സംഭവത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ ശക്തമായ ഭാഷയിൽ അപലപിച്ചു. നിന്ദ്യമായ പ്രവൃത്തിക്ക് ഭയാനകമായ അനന്തരഫലങ്ങൾ ഉണ്ടായേക്കുമെന്നിരിക്കെ സ്വീഡിഷ് അധികൃതർ വീണ്ടും ഇത്തരം കാര്യങ്ങൾക്ക് അനുമതി നൽകരുതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Quran Burning: Widespread Protests Across Arab World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.