13ാം വയസിൽ തുടങ്ങിയ പ്രണയം, വിവാഹം കഴിക്കുന്നെങ്കിൽ അത്​ ഫിലിപ്പിനെ മാത്രം; എലിസബത്തി​െൻറ വാശിക്ക്​ മുന്നിൽ തോറ്റ്​ രാജകുടുംബം

ഓർക്കുന്നില്ലേ ബ്രിട്ടനിൽ കടുത്ത കോവിഡ്​ നിയന്ത്രണങ്ങൾ നിലനിന്ന കാലത്ത്​ ഭർത്താവ്​ ഫിലിപ്പ്​ രാജകുമാരന്​ വേണ്ടി പള്ളിയിൽ ഒറ്റക്കു നിന്ന്​ പ്രാർഥിച്ച എലിസബത്ത്​ രാജ്​ഞിയെ. ആൾക്കൂട്ടത്തിനിടെ ഒറ്റക്കായി പോയ ഒരു സ്​ത്രീയുടെ വിലാപമാണ്​ അന്ന്​ ലോകം കണ്ടത്​. അത്രയും ഹൃദയബന്ധമായിരുന്നു അവർ തമ്മിൽ. എലിസബത്ത്​ രാജ്​ഞിയുടെ 13 ാം വയസിൽ തുടങ്ങിയ ബന്ധമാണത്​. മരണം വേർപിരിക്കുന്നതു വരെ എലിസബത്തി​െൻറ വലിയ കരുത്തായിരുന്നു ഫിലിപ്പ്​ രാജകുമാരൻ. ഒടുവിൽ ഫിലിപ്പിനരികെ തന്നെ ഉറങ്ങാൻ എലിസബത്തുമെത്തി. ആ പ്രണയ കഥ ഇങ്ങനെ ചുരുക്കിപറയാം. 

1934ലായിരുന്നു ഇരുവരും ആദ്യമായി കണ്ടത്​​. അന്ന്​ ഫിലിപ്പിന്​ 13 വയസായിരുന്നു. എലിസബത്തിന്​ എട്ടും. 1939ൽ ഇരുവരും വീണ്ടും കണ്ടുമുട്ടി. അന്നുതൊട്ട്​ പ്രണയവും തുടങ്ങി. ഡാര്‍ട്ട്മൗത്ത് നാവിക കോളജില്‍ തന്റെയൊപ്പം എത്തിയ പെണ്‍മക്കളെ അവിടം ചുറ്റി നടന്നു കാണിക്കാന്‍ ജോര്‍ജ് ആറാമന്‍ രാജാവ് ഏല്‍പിച്ചത് അവിടെ കേഡറ്റായിരുന്ന ഫിലിപ്പിനെ ആയിരുന്നു. അവിടെ വെച്ചാണ്​ ഉയരം കൂടിയ നന്നായി സംസാരിക്കുന്ന ഫിലിപ്പ്​ എലിസബത്തി​​െൻറ മനംകവർന്നത്​. അന്ന്​ എലിസബത്തിന്​ 13 വയസായിരുന്നു. ഫിലിപ്പിന്​ 18ഉം. അന്നുമുതൽ ഫിലിപ്പും എലിസബത്തും കത്തുകളെഴുതി. ഒടുവിൽ പ്രണയം എലിസബത്തി​െൻറ വീട്ടുകാരുമറിഞ്ഞു.

ഫിലിപ്പി​െൻറ കുടുംബ പശ്​ചാത്തലമായിരുന്നു രാജകുടുംബത്തിന്​ വലിയ പ്രശ്​നമായി തോന്നിയത്​. അന്ന്​ ഫിലിപ്പിന്​ സ്വന്തമായി വീട്​ പോലുമുണ്ടായിരുന്നില്ല. ഫിലിപ്പി​െൻറ സഹോദരിമാർ ജർമനിയിൽ നിന്നാണ്​ വിവാഹം കഴിച്ചത്​. ഇത്​ രാഷ്​ട്രീയമായി ബ്രിട്ടീഷ്​ രാജകുടുംബത്തിന്​ അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. എന്നാൽ ഇതിനൊന്നും എലിസബത്തിനെ പിന്തിരിപ്പിക്കാൻ സാധിച്ചില്ല. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത്​ ഫിലിപ്പ്​ രാജകുമാരനെ മാത്രമെന്ന്​ രാജകുമാരി ശാഠ്യം പിടിച്ചു.

അതിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു രാജകുടുംബത്തിന്​. ത​െൻറ ഗ്രീക്ക്​ ഡാനിഷ്​ പദവികൾ ഫിലിപ്പ്​ എലിസബത്തിനു വേണ്ടി ഉപേക്ഷിച്ചു. അതിനു പിന്നാലെ ഫിലിപ്പിന്​ രാജകുടുംബം ഡ്യൂട്ട്​ ഓഫ്​ എഡിൻബ്രോ എന്ന പദവി നൽകി. അങ്ങനെ 1946ൽ എലിസബത്തും ഫിലിപ്പും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. 1947ലാണ്​ ഇക്കാര്യം രാജകുടുംബം പരസ്യമാക്കിയത്​. അതേ വർഷം നവംബറിൽ വെസ്​റ്റ്​മിൻസ്​റ്റർ ആബിയിൽ വെച്ചായിരുന്നു വിവാഹം. അന്നു മുതൽ 99 വയസു വരെ ഫിലിപ്പ്​ രാജകുമാരൻ രാജ്​ഞിയുടെ നിഴലായി കഴിഞ്ഞു.

വിവാഹത്തിനു ശേഷവും കുറെ പ്രതിബന്ധങ്ങളുണ്ടായി. മക്കൾക്ക്​ ഫിലിപ്പി​െൻറ പേര്​ ഉപയോഗിക്കാൻ കഴിഞ്ഞില്ല. കുടുംബത്തിൽ എലിസബത്തിനായിരുന്നു മേൽക്കൈ. ഫിലിപ്പ്​ നിഴലായി ഒതുങ്ങുപ്പോയി. നാവികസേനയിലായിരുന്നു വിവാഹത്തിന്​ മുമ്പ്​ ഫിലിപ്പ്​. അതെല്ലാം എലിസബത്തിന്​ വേണ്ട്​ ഫിലിപ്പ്​ ഉപേക്ഷിച്ചു.

Tags:    
News Summary - Queen Elizabeth and Prince Philip's Relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.