കൊല്ലപ്പെട്ട്​ 77 വർഷത്തിനു​ശേഷം ഓസിസ്​ നാവികന്​ പരമോന്നത ബഹുമതി

വെലിങ്​ടൺ: രണ്ടാം ലോക യുദ്ധത്തിൽ സഹ നാവികരെ ​രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട നാവികന്​ ആസ്​ട്രേലിയയിലെ പര​േമാന്നത ബഹുമതി. 1942 ഡിസംബറിൽ പസഫിക്​ സമുദ്രത്തിൽ ജപ്പാൻ വ്യോമസേന നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ട എ​േഡ്വഡ്​ ടെഡി ഷീനിന്​ 'വിക്​ടോറിയ ക്രോസ്​' നൽകാനുള്ള ആസ്​ട്രേലിയൻ സർക്കാറി​െൻറ ശിപാർശ ബ്രിട്ടനിലെ എലിസബത്ത്​ രാജ്​ഞി അംഗീകരിച്ചു.

18 വയസ്സു​ള്ളപ്പോഴാണ്​ എഡ്വേഡ്​ ടെഡി ജീവൻ നൽകി ഒപ്പം കപ്പലിലുണ്ടായിരുന്നവരെ രക്ഷിച്ചതെന്ന്​ പ്രധാനമന്ത്രി സ്​കോട്ട്​ ​േമാറിസൺ പറഞ്ഞു. എച്ച്​.എം.എ.എസ്​ അർമിഡേൽ എന്ന കപ്പലിനെയാണ്​ ജാപനീസ്​ സൈന്യം ആക്രമിച്ചത്​.

ജീവനക്കാരോട്​ കപ്പൽ ഉപേക്ഷിക്കാൻ പറഞ്ഞ ശേഷം ജാപനീസ്​ യുദ്ധവിമാനം താഴ്​ന്നുപറന്ന്​യന്ത്രത്തോക്കുകൾ ഉപയോഗിച്ച്​ വെടിവെപ്പ്​ ആരംഭിച്ചു. എഡ്വേഡ്​ ടെഡി കപ്പലിൽനിന്ന്​ തോക്കെടുത്ത്​ ജപ്പാൻകാരെ എതിരിട്ടു. അവസാനംവരെ ജപ്പാൻകാരോട്​ പൊരുതി.

ഒരാഴ്​ചക്കുശേഷം 1942 ഡിസംബറിൽ ഈസ്​റ്റ്​ തിമൂർ തീരത്ത്​ കപ്പ​ൽ മുങ്ങിയെങ്കിലും 49 നാവികർ രക്ഷപ്പെട്ടു. ഇവരിൽ ബഹുഭൂരിഭാഗവും രക്ഷപ്പെട്ടത്​ എഡ്വേഡി​െൻറ ധീരപ്രവൃത്തി മൂലമായിരുന്നുവെന്ന്​ സ്​കോട്ട്​ മോറിസൺ പറഞ്ഞു. എഡ്വേഡിന്​ പരമോന്നത ബഹുമതിക്കായി കുടുംബം ഇത്രയും വർഷം പോരാട്ടത്തിലായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.