'പുടിൻ നിൽക്കുമ്പോൾ കാലുകൾ വിറക്കുന്നു, വേച്ചുപോകുന്നു; വിദേശയാത്രകളിൽ വിസർജ്യം ശേഖരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥൻ'

മോസ്കോ: യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ ലോകം വളരെയധികം ചർച്ചചെയ്ത ഒന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ആരോഗ്യസ്ഥിതി. പുടിന് ഗുരുതര രോഗമാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. റഷ്യൻ പാർലമെന്റിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ നിൽക്കാൻ പോലും പ്രയാസമനുഭവിക്കുന്ന പുടിന്റെ പുതിയ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.

സിനിമ സംവിധായകൻ നികിത മിഖെയ് ലോവിന് പുരസ്കാരം നൽകുന്ന പരിപാടിയായിരുന്നു വേദിയെന്ന് യു.കെ എക്സ് പ്രസ് റിപ്പോർട്ട് ചെയ്തു. പോഡിയത്തിനടുത്ത് നിൽക്കുന്ന പുടിന്റെ കാലുകൾ വിറക്കുന്നതും ആടിയുലയുന്നതും വിഡിയോയിൽ കാണാം. ആരോഗ്യനില മോശമായതിനാൽ ദൈർഘ്യമേറിയ പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടരുതെന്നാണ് പുടിന് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദേശം.

വിദേശരാജ്യങ്ങളിൽ സന്ദർശനത്തിന് പോകുമ്പോൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും സഹായിയില്ലാതെ പുടിന് കഴിയില്ലെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം യാത്രകളിൽ പുടിന്റെ മലം ശേഖരിക്കാനും സംസ്കരിക്കാനും പ്രത്യേക സഹായി ഉ​ണ്ടത്രെ. ആരോഗ്യ സ്ഥിതി മറ്റാരും അറിയാതിരിക്കാനും ശത്രുക്കളുടെ കൈകളിലെത്താതിരിക്കാനുമാണ് വിസർജ്യം പ്രത്യേക ഉദ്യോ​ഗസ്ഥർ ശേഖരിച്ച് സംസ്കരിക്കുന്നതത്രെ. ഫ്രഞ്ച് മാസികയായ പാരീസ് മാച്ചിലെ രണ്ട് മുതിർന്ന അന്വേഷണാത്മക പത്രപ്രവർത്തകരാണ് സംഭവം ആ​ദ്യമായി റിപ്പോർട്ട് ചെയ്തത്.

റഷ്യയുടെ ഫെഡറൽ ഗാർഡ് സർവീസിലെ ഉദ്യോ​ഗസ്ഥൻ പുടിന്റെ മലമൂത്രവിസർജ്ജനം ശേഖരിച്ച് മോസ്കോയിലേക്ക് തിരിച്ചയക്കുന്ന സ്യൂട്ട്കേസ് കൊണ്ടുപോകുന്നുണ്ടെന്ന് ഫ്രഞ്ച് മാസിക വെളിപ്പെടുത്തിയിരുന്നു. ശരീര മാലിന്യങ്ങൾ പ്രത്യേക പാക്കറ്റുകളിലായാണ് ശേഖരിക്കുന്നതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ടും സൂചിപ്പിക്കുന്നു.

2017 മെയ് 29 ന് പുടിൻ ഫ്രാൻസ് സന്ദർശിച്ചപ്പോഴും 2019 ഒക്ടോബറിലെ സൗദി യാത്രക്കി​ടയിലും ഇത്തരത്തിൽ വിസർജ്യം ശേഖരിച്ചിട്ടുണ്ടെന്ന് റഷ്യയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ രചിച്ച റെജിസ് ജെന്റേയും വെളിപ്പെടുത്തി.

പുടിന് ഗുരുതര രക്താർബുദമാണെന്നായിരുന്നു അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരൻ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞത്. ര​ണ്ടോ, മൂന്നോ വർഷം കൂടിയേ ഉള്ളൂ പുടിന്റെ ആയുസെന്നും ഇന്റലിജൻസ് സർവീസിലെ എഫ്.എസ്.ബിയിലെ ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെടുകയുണ്ടായി. കഴിഞ്ഞ മേയിൽ റഷ്യയുടെ വിജയം ആഘോഷിക്കുന്ന പരേഡിനിടെ ബ്ലാങ്കറ്റ് പുതച്ചിരിക്കുന്ന തുടർച്ച​യായി ചുമക്കുന്ന പുടിനെയാണ് ആളുകൾ കണ്ടത്. അതേസമയം, പുടിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ റഷ്യൻ പാർലമെന്റ് തള്ളാറാണ് പതിവ്.

Tags:    
News Summary - Putin Seen Shaking, Struggling To Stand In New Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.